Tea: അമിതമായി ചായ കുടിക്കാറുണ്ടോ? എങ്കിൽ ഈ പാർശ്വഫലങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം

രാവിലെ ഒരു കപ്പ് ചായ കുടിച്ച് ദിവസം തുടങ്ങുക എന്നത് നമ്മുടെ എല്ലാവരുടെയും ഒരു ശീലമാണ്. ഒരു ദിവസം കണക്കില്ലാത്ത രീതിയിൽ ചായ കുടിക്കുന്നവരുണ്ട്. 

 

Tea side effects: സമ്മർദ്ദം വരുമ്പോഴും ക്ഷീണം അനുഭവപ്പെടുമ്പോഴുമെല്ലാം ഒരു കപ്പ് ചായ കുടിച്ചാൽ ഉന്മേഷവും ആശ്വാസവും ലഭിക്കുമെന്നതിനാൽ അമിതമായി ചായ കുടിക്കുന്ന ശീലമുള്ളവരുണ്ട്. ഇത്തരത്തിൽ അമിതമായി ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അമിതമായി ചായ കുടിച്ചാലുണ്ടാകുന്ന അഞ്ച് പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

1 /5

സമ്മർദ്ദവും ഉറക്കക്കുറവും : സമ്മർദ്ദം ഒഴിവാക്കാൻ ചെറിയ അളവിൽ ചായ കുടിക്കുന്നത് നല്ലതാണ്. എന്നാൽ വലിയ അളവിൽ ചായ കുടിച്ചാൽ സമ്മർദ്ദം ഉണ്ടാവുകയേ ഉള്ളൂ. കൂടാതെ ഉറക്കക്കുറവും അനുഭവപ്പെടാം. 

2 /5

തലകറക്കം : അമിതമായി ചായ കുടിക്കുന്നവരിൽ തലകറക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

3 /5

നിർജലീകരണം : ചായയിൽ കഫീൻ അടങ്ങിയിരിക്കുന്ന കാര്യം പലർക്കും അറിയില്ല. ഇത് ചിലരിൽ നിർജലീകരണം ഉണ്ടാക്കിയേക്കാം. 

4 /5

ഇരുമ്പിൻറെ ആഗിരണം തടയുന്നു : ചായയിൽ ടാന്നിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹന സമയത്ത് ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടയുന്നു

5 /5

അസിഡിറ്റി : ചായ അമിതമായി കുടിക്കുന്നവരിൽ അസിഡിറ്റി കണ്ടുവരാറുണ്ട്. ഇതുമൂലം നെഞ്ചെരിച്ചിൽ പോലുള്ള പാർശ്വഫലങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. 

You May Like

Sponsored by Taboola