Beer: നിങ്ങൾ ദിവസവും ബിയർ കുടിക്കുന്ന ആളാണോ? എങ്കിൽ അറിയണം ഇക്കാര്യങ്ങൾ

ആല്‍ക്കഹോളിന്റെ അംശം കുറവാണ്, ആരോഗ്യത്തിന് നല്ലതാണ് എന്നൊക്കെയുള്ള കാരണങ്ങള്‍ നിരത്തി ബിയര്‍ ദിവസവും കുടിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍, അമിതമായി ബിയര്‍ കുടിക്കുന്നത് പതിവാക്കിയാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ്. 

Side effects of Beer: ദിവസവും ബിയര്‍ കുടിയ്ക്കുകയാണെങ്കില്‍ അമിത വണ്ണവും പ്രമേഹവും ഒക്കെ നിങ്ങളെ പിടികൂടാന്‍ സാധ്യതയുണ്ട്.  

 

 

 

1 /6

ബിയര്‍ ആരോഗ്യത്തിന് നല്ലതാണെന്ന തെറ്റിദ്ധാരണ പൊതുവെ നിലനിക്കുന്നുണ്ട്. പ്രമേഹ രോഗികള്‍ക്ക് ബിയര്‍ ഒട്ടും നല്ലതല്ല. അമിതമായി ബിയര്‍ ഉപയോഗിക്കുന്നത് പ്രമേഹം നേരത്തെ ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ധിപ്പിക്കും.

2 /6

ഇന്‍സുലിന്റെ പ്രവര്‍ത്തന ശേഷി കുറയുന്നത് പ്രമേഹത്തിന് വഴിയൊരുക്കും. അമിതമായ ബിയര്‍ ഉപയോഗം ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണ ശേഷി കുറയ്ക്കും. ഇത് പ്രമേഹം നേരത്തെ വരാന്‍ കാരണമാകും. 

3 /6

സ്ഥിരമായ ബിയര്‍ ഉപയോഗം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു. ബിയര്‍ ബെല്ലി എന്നാണ് ഇതിനെ പറയുന്നത്. അടിവയറ്റിലെ ഈ കൊഴുപ്പിനെ വിസെറല്‍ കൊഴുപ്പ് എന്നാണ് വിളിക്കുന്നത്. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കും. 

4 /6

രാത്രി മുഴുവന്‍ ബിയര്‍ കുടിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുകയും ചെയ്താല്‍ നിര്‍ജ്ജലീകരണം ഉണ്ടാകും. ഇതിന് പുറമെ ശ്വാസ തടസവും അനുഭവപ്പെടും. 

5 /6

ബിയറില്‍ ഗ്യാസ്ട്രിക് ആസിഡിനെ ഉത്തേജിപ്പിക്കുന്ന ശക്തമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നെഞ്ചെരിച്ചിലിന് കാരണമാകും. പാന്‍ക്രിയാസിനെ തകരാറിലാക്കുന്ന പാന്‍ക്രിയാറ്റൈറ്റിസിനും ബിയറിന്റെ അമിത ഉപയോഗം കാരണമായേക്കും. 

6 /6

മിതമായ തോതില്‍ ബിയര്‍ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഹൃദ്രോഗമുള്ളവര്‍ ബിയര്‍ കഴിക്കുന്നത് ഒഴിവാക്കുക.  ആല്‍ക്കഹോള്‍ ഉപയോഗം നെഞ്ച് വേദനയ്ക്ക് കാരണമാകും.

You May Like

Sponsored by Taboola