Avoid these foods in breakfast: ഈ ഭക്ഷണങ്ങൾ ഒന്നും രാവിലെ വെറും വയറ്റിൽ തൊടല്ലേ.....

Avoid this Foods in Empty Stomach: നമ്മുടെ ഒരു ദിവസം എങ്ങനെയിരിക്കണം എന്നത് നാം രാവിലെ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. 

  • Jun 04, 2023, 17:42 PM IST

രാവിലെ പ്രാതലിന് പോഷക സംഭുഷ്ടമായ ഭക്ഷണങ്ങൾ ആണ് കഴിക്കേണ്ടത്. ചുവടെ പറയുന്ന ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക. 

 

 

1 /4

തേനും നാരങ്ങാനീരും: പലരും രാവിലെ വെറും വയറ്റിൽ നാരങ്ങാവെള്ളത്തിൽ തേൻ ചേർത്ത് വെറും വയറ്റിൽ കുടിക്കാറുണ്ട്. എന്നാൽ അത് ശരീരത്തിന് നല്ലതല്ല. വെറുംവയറ്റിൽ തേൻ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് പകൽ മുഴുവൻ നമുക്ക് വിശപ്പ് അനുഭവപ്പെടാൻ കാരണമാകുന്നു.   

2 /4

പഴങ്ങൾ: പലരുടേയും ധാരണയാണ് രാവിലെ വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് നല്ലതാണെന്ന്. എന്നാൽ മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് പഴങ്ങൾ വേഗം ദഹിക്കും. ഒരു മണിക്കൂറിനുള്ളിൽ തന്നെ നമുക്ക് വീണ്ടും വിശക്കും. മാത്രമല്ല ഓറഞ്ച് പോലുള്ള പഴങ്ങൾ വയറ്റിൽ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കും. 

3 /4

ചായ / കാപ്പി: ഇത് വെറും വയറ്റിൽ കുടിച്ചാൽ വയറിലെ ആസിഡുകളെ ട്രിഗർ ചെയ്യുകയും വയറിന് അസ്വസ്ഥതയും ദഹനപ്രശ്നങ്ങവും ഉണ്ടാക്കുകയും ചെയ്യും.   

4 /4

മധുരമുള്ള ഭക്ഷണം: മധുരമുള്ള ഭക്ഷണങ്ങൾ പ്രഭാതത്തിൽ കഴിച്ചാൽ അത് പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയും കുറച്ചു കഴിഞ്ഞ് അതിലും വേഗം കുറയുകയും ചെയ്യും. ഇതുമൂലം ക്ഷീണം ഉണ്ടാകുകയും കൂടുതൽ ഭക്ഷണം കഴിക്കാൻ തോന്നുകയും ചെയ്യും. 

You May Like

Sponsored by Taboola