Health tips: രാത്രിയിൽ ഈ 5 പച്ചക്കറികൾ കഴിക്കരുതേ...; ആരോഗ്യം തകരും!

പച്ചക്കറികൾ ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുമെന്ന കാര്യം എല്ലാവർക്കും അറിയാം. പ്രഭാത ഭക്ഷണത്തിലായാലും ഉച്ചഭക്ഷണത്തിലായാലും അത്താഴത്തിലായാലും പരമാവധി പച്ചക്കറികൾ ഉൾപ്പെടുത്തണമെന്ന് പറയാറുണ്ട്. 

 

Foods to Avoid before bed: രാത്രിയിൽ ചില പച്ചക്കറികൾ കഴിക്കാൻ പാടില്ല എന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. ചില പച്ചക്കറികൾ ​ദഹിക്കാൻ ബുദ്ധിമുട്ടാണ്. ഇത് പിന്നീട് ​ഗ്യാസ്, അസിഡിറ്റി, മലബന്ധം എന്നിവയ്ക്ക് കാരണമാകും. 

1 /6

രാത്രിയിൽ ദഹന സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടായാൽ അത് ഉറക്കത്തെ ബാധിക്കും. ഉറക്കം കൂടി തടസ്സപ്പെട്ടാൽ ദഹന പ്രശ്നങ്ങൾക്കൊപ്പം ഉറക്ക സംബന്ധമായ പ്രശ്‌നങ്ങളും ചേർന്ന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് രാത്രിയിൽ ഒഴിവാക്കേണ്ട അഞ്ച് പച്ചക്കറികളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.   

2 /6

തക്കാളി: തക്കാളിയിൽ അസിഡിറ്റി വർദ്ധിപ്പിക്കുന്ന പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. രാത്രിയിൽ തക്കാളി കഴിക്കുന്നത് ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ നെഞ്ചെരിച്ചിലിന് കാരണമാകും. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.  

3 /6

വഴുതനങ്ങ: വഴുതനങ്ങയിൽ സോളനൈൻ എന്ന പദാർത്ഥം അടങ്ങിയിരിക്കുന്നു. ഇത് ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കും. അതുകൊണ്ടാണ് വഴുതനങ്ങ കഴിച്ചാൽ വയറിന് ഭാരം അനുഭവപ്പെടുന്നത്. അതുകൊണ്ട് രാത്രിയിൽ വഴുതനങ്ങ കഴിക്കുന്നത് ഒഴിവാക്കണം.   

4 /6

കുരുമുളക്: കുരുമുളകിൽ അടങ്ങിയിരിക്കുന്ന ക്യാപ്‌സൈസിൻ എന്ന പദാർത്ഥം ശരീരത്തിലെയും ഒപ്പം വയറിലെയും ചൂട് വർദ്ധിപ്പിക്കും. രാത്രിയിൽ മുളക് കഴിക്കുന്നത് വയറുവേദനയ്ക്കും ദഹനപ്രശ്നങ്ങൾക്കും കാരണമാകും. അതുകൊണ്ട് രാത്രി കുരുമുളക് കഴിക്കുന്നുണ്ടെങ്കിൽ പോലും അളവ് കുറച്ച് കഴിക്കാൻ ശ്രമിക്കുക.   

5 /6

കാബേജ്: കാബേജ് കഴിക്കുന്നത് വയറിൽ ​ഗ്യാസ് ഉണ്ടാക്കും. ഇതുമൂലം രാത്രിയിൽ വയറ്റിൽ ഗ്യാസും അസിഡിറ്റിയും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടാക്കും. ഇത് രാത്രിയിൽ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ‌കാരണമാകും.   

6 /6

വെണ്ടക്ക: വെണ്ടക്കയിൽ നാരുകൾ കൂടുതലാണ്. എന്നാൽ ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന ചില ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് രാത്രിയിൽ ദഹന പ്രശ്‌നങ്ങൾക്കും ഉറക്കക്കുറവിനും കാരണമാകും. അതുകൊണ്ട് രാത്രിയിൽ വെണ്ടക്ക കഴിക്കുന്നത് ഒഴിവാക്കുക. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണങ്ങൾ കഴിക്കുക. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola