ഇന്ന് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. പോഷകക്കുറവ് മുതല്‍ തലയിൽ ഒഴിയ്ക്കുന്ന വെള്ളം വരെയുള്ള പല കാരണങ്ങളും മുടി കൊഴിച്ചിലിന് പിന്നിലുണ്ട്.
Over weight causes hair loss: തടി കൂടിയാലും മുടി കൊഴിയുമെന്ന കാര്യം പലർക്കും അറിയില്ല. ടോക്കിയോ മെഡിക്കല്‍ ആന്റ് ഡെന്റല്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
വയറ്റില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് ഹോര്‍മോണ്‍ ഇംബാലന്‍സ് ഉണ്ടാക്കും. ഡൈഹൈഡ്രോടെസ്‌റ്റോസ്റ്റിറോണിന്റെ (ഡിഎച്ച്ടി) ഉല്‍പാദനം വർധിപ്പിക്കും.
ഡിഎച്ച്ടിയുടെ ഉയര്‍ന്ന തോത് മുടി വേരുകളെ ദോഷകരമായി ബാധിയ്ക്കുകയും മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യും.
സ്ത്രീകളില്‍ പിസിഒഡി പോലുള്ള പല ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത് അമിത വണ്ണമാണ്. ഇതും മുടി കൊഴിച്ചിലിന് കാരണമാകുന്നു.
അമിത വണ്ണം കാരണമുണ്ടാകുന്ന ഹൈപ്പോ തൈറോയ്ഡ് പ്രശ്‌നങ്ങളും മുടി കൊഴിയാനുള്ള കാരണമാണ്.
അമിത വണ്ണം കാരണമുള്ള മുടി കൊഴിച്ചില്‍ നിയന്ത്രിയ്ക്കുന്നതിന് ജീവിത രീതിയിൽ മാറ്റം വരുത്തുന്നത് തന്നെയാണ് നല്ലത്.