കൊറോണ വാക്സിൻ എടുക്കു.. ബിയർ നേടൂ. ഇത് വെറുതെ പറയുന്നതല്ല സത്യമാണ്. അമേരിക്കയിലെ ഒരു സ്വകാര്യ യുഎസ് ബിയർ കമ്പനിയാണ് ഈ വാഗ്ദാനം നൽകുന്നത്. കൊറോണ വാക്സിൻ എടുക്കാൻ മടിക്കുന്നവർക്കായിട്ടാണ് കമ്പനി ഈ പദ്ധതി ആരംഭിച്ചത്. ഈ ഓഫർ പ്രഖ്യാപിച്ചതിനു ശേഷംവാക്സിൻ കേന്ദ്രത്തിന് മുന്നിൽ നീണ്ട നിരതന്നെയുണ്ട്.
സാമുവൽ ആഡംസ് ബിയർ (Samuel Adams beer) എന്ന കമ്പനി അമേരിക്കയിലെ ഒഹിയോയിൽ വാക്‌സിനുപകരം ബിയർ നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനായി വാക്സിനേഷന് ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് നിങ്ങൾ കൊണ്ടുപോകണം. സർട്ടിഫിക്കറ്റ് കാണിച്ചശേഷം നിങ്ങൾക്ക് സൗജന്യ beer ബിയർ ലഭിക്കും.
ഇന്ത്യയടക്കം ലോകത്തെ പല രാജ്യങ്ങളിലും കൊറോണ വൈറസ് വീണ്ടും വ്യാപിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇത് കണക്കിലെടുത്ത് വാക്സിനേഷൻ പ്രചാരണം വേഗത്തിലാക്കാൻ സർക്കാർ ഉത്തരവുകൾ നൽകിയിട്ടുണ്ട്. എന്നാൽ ഇന്നും ചിലർക്ക് വാക്സിൻ എടുക്കാൻ മടിയാണ്. ഇത്തരമൊരു സാഹചര്യത്തിൽ അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനി വാക്സിൻ നേടിയവർക്ക് ബിയർ നൽകുന്ന പദ്ധതി ആരംഭിക്കുകയായിരുന്നു.
ഇതിനുപുറമെ അമേരിക്കയിലെ മിഷിഗനിൽ മരിജുവാന എന്ന കമ്പനി യുവാക്കൾക്ക് കഞ്ചാവും നൽകുന്നുണ്ട്. ക്രിസ്പി ക്രീം ഡോണട്ട്സ് എന്ന കമ്പനി വാക്സിനേഷനുശേഷം സൗജന്യ ഡോനട്ടും വാഗ്ദാനം ചെയ്യുന്നു.
യുഎസ് ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച് സ്വകാര്യ കമ്പനിയിൽ നിന്നുള്ള ഈ ഓഫറുകളുടെ ഫലം വാക്സിൻ കേന്ദ്രങ്ങളിലും കണ്ടു. ഇവിടെ വാക്സിൻ എടുക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചു. ഇതിനുശേഷം ചില സ്ഥലങ്ങളിൽ വാക്സിൻ സെന്ററിലെത്താൻ ഈടാക്കുന്ന നിരക്ക് സൗജന്യമാക്കാനും പ്രാദേശിക ഭരണകൂടം വാഗ്ദാനം ചെയ്തു. പല സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് അവധി നൽകുന്നുണ്ടെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.
ഇനി ചൈനയിലെ കാര്യം പറയുകയാണെങ്കിൽ ചിലയിടങ്ങളിൽ നിർബന്ധിത വാക്സിനേഷന്റെ ഉത്തരവ് കൊടുത്തിട്ടുണ്ട്. തലസ്ഥാനമായ ബീജിംഗിലെ പല വാക്സിൻ കേന്ദ്രങ്ങളിലും സൗജന്യ ഐസ്ക്രീം വാഗ്ദാനം ചെയ്തിട്ടുണ്ട്.