Tea: ചായപ്രേമികൾ ശ്രദ്ധിക്കണം; വെറുംവയറ്റിൽ ചായ കുടിക്കുന്നത് ആരോ​ഗ്യത്തിന് അപകടം

ഭൂരിഭാ​ഗം ആളുകളും രാവിലെ ഒരു ചായയോടെ ദിവസം ആരംഭിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. രാവിലെ ചൂടുള്ള ഒരു കപ്പ് ചായ കുടിക്കുന്നത് ഉന്മേഷം നൽകും.

  • Feb 18, 2023, 11:20 AM IST

വെറുംവയറ്റിൽ ചായ കുടിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് ആരോ​ഗ്യവി​ദ​ഗ്ധർ വ്യക്തമാക്കുന്നത്.

1 /4

ചായ അമിതമായി കുടിക്കുന്നത് പല്ലുകളിൽ കറയുണ്ടാകുന്നതിന് കാരണമാകും.

2 /4

ചായ കുടിക്കുമ്പോൾ, പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്നത് ചില ആളുകൾക്ക് വയറുവേദനയോ ദഹനക്കേടോ ഉണ്ടാകാൻ കാരണമാകും.

3 /4

ചായ പാനീയമാണെങ്കിലും ഇത് ശരീരത്തിൽ ഒരു ഡൈയൂററ്റിക് സ്വാധീനമാണ് ചെലുത്തുന്നത്. ഇത് കൂടുതൽ മൂത്രമൊഴിക്കുന്നതിനും നിർജ്ജലീകരണത്തിനും കാരണമാകും.

4 /4

ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് കട്ടൻ ചായയിൽ. അമിതമായി കഫീൻ ശരീരത്തിലെത്തുന്നത് വിറയൽ, ഉത്കണ്ഠ, ഉറക്ക പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

You May Like

Sponsored by Taboola