Jupiter Rise: കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Guru Uday In Meen: ജ്യോതിഷത്തിൽ വ്യാഴത്തെ ദേവഗുരുവെന്നാണ് പറയുന്നത്. ഇപ്പോൾ ദേവഗുരു മീനരാശിയിലാണ്. വ്യാഴത്തിന്റെ ഉദയം സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം.  ഇത് ഈ 3 രാശിക്കാർക്കും വളരെ ശുഭകരമായിരിക്കും. 

Jupiter Rise in Pisces: ജ്യോതിഷ പ്രകാരം കാലാകാലങ്ങളിൽ രാശി മാറുന്നതിന് പുറമെ എല്ലാ ഗ്രഹങ്ങളും മറ്റ് ഗ്രഹങ്ങളുമായി സഖ്യമുണ്ടാക്കുന്നു. അത് സൂര്യനോട് അടുത്ത് വരുമ്പോൾ അസ്തമിക്കുകയും പിന്നീട് അകലെയാകുമ്പോൾ ഉദിക്കുകയും ചെയ്യുന്നു. വ്യാഴത്തിന് രാശിപരിവർത്തനം നടത്താൻ ഒരു വർഷത്തെ സമയമെടുക്കും.  2023 ഏപ്രിൽ 22 ന് വ്യാഴം മീനം വിട്ട് മേടരാശിയിൽ പ്രവേശിക്കും. 

1 /4

Guru Uday 2023: വ്യാഴം 2023 ഏപ്രിൽ 1 ന് അസ്തമിക്കുകയും തുടർന്ന് 2023 ഏപ്രിൽ 29 ന് മേടരാശിയിൽ ഉദിക്കുകയും ചെയ്യും. വ്യാഴത്തിന്റെ ഉദയത്തോടെ കേന്ദ്രം ത്രികോണ രാജയോഗം സൃഷ്ടിക്കും, ഇത് ചില രാശിൾക്ക് വളരെ അനുകൂലമായിരിക്കും. വ്യാഴത്തിന്റെ ഉദയത്തിൽ നിന്ന് രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ഏത് രാശിക്കാർക്കാണ് ശുഭഫലങ്ങൾ നൽകുന്നതെന്ന് നമുക്ക് നോക്കാം.

2 /4

മിഥുനം (Gemini): വ്യാഴത്തിന്റെ ഉദയത്തിൽ നിന്ന് രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം മിഥുന രാശിക്കാർക്ക് വളരെ അനുകൂലമായ ഫലങ്ങൾ നൽകും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. പുതിയ ജോലി ഓഫർ വന്നേക്കാം. പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കാനുള്ള ശക്തമായ സാധ്യതകളുണ്ട്. വ്യവസായികളുടെ പുതിയ ഇടപാടുകൾക്ക് അന്തിമരൂപം ലഭിക്കും. പഴയ നിക്ഷേപം ഗുണം ചെയ്യും. ഇണയുമായി നല്ല സമയം ചെലവഴിക്കും.

3 /4

കർക്കടകം (Cancer): വ്യാഴത്തിന്റെ ഉദയത്താൽ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം കർക്കടക രാശിക്കാർക്ക് ഏറെ ഗുണങ്ങൾ നൽകും. അവരുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ ചെയ്തു തുടങ്ങും. കർമ്മങ്ങളിൽ വിജയം ഉണ്ടാകും. തൊഴിൽ-ബിസിനസ്സിനായി യാത്രകൾ ഉണ്ടാകും.  അതുമൂലം ശക്തമായ ലാഭം ഉണ്ടാകും. വിദേശപഠനമെന്ന സ്വപ്നവും സഫലമാകും.

4 /4

കുംഭം (Aquarius): ഗുരുവിന്റെ ഉദയത്തിൽ നിന്ന് രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം കുംഭ രാശിക്കാർക്ക് ശുഭവും ഫലദായകവുമായിരിക്കും. ഈ ആളുകൾക്ക് വ്യാഴ കൃപയാൽ ധാരാളം പണം ലഭിക്കും.  ഇതിലൂടെ സാമ്പത്തിക സ്ഥിതി ശക്തമാകും. പല സ്രോതസ്സുകളിൽ നിന്നും വരുമാനം ഉണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും. നിങ്ങളുടെ സംസാരത്തിന്റെ മാധുര്യം നിങ്ങളുടെ ജോലി എളുപ്പമാക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola