Diabetes: പ്രമേഹം നിയന്ത്രിക്കാൻ പേരക്ക കഴിക്കാം; നിരവധി ഗുണങ്ങൾ

പേരക്കയിൽ പോഷകങ്ങൾ, ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയിൽ ഉയർന്ന അളവിൽ നാരുകളും അടങ്ങിയിട്ടുണ്ട്.

  • Jun 03, 2024, 14:51 PM IST
1 /5

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുന്നതിന് പേരക്ക മികച്ചതാണെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു.

2 /5

ഹൃദയത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നതിന ് സഹായിക്കുന്ന ആൻറി ഹൈപ്പർ ടെൻസിവ് ഗുണങ്ങൾ പേരക്കയ്ക്കുണ്ട്. കൊളസ്ട്രോളിൻറെ അളവും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുന്നതിനാൽ ഇത് ഹൃദയാരോഗ്യത്തിന് മികച്ചതാണ്.

3 /5

പേരക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മികച്ചതാണ്. ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി പേരക്കയിൽ അടങ്ങിയിരിക്കുന്നു.

4 /5

പേരക്കയുടെ ഇലകളിൽ കാൻസറിനെ പ്രതിരോധിക്കുന്ന ബയോ ആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.

5 /5

ഉയർന്ന അളവിൽ ഫൈബറും കലോറി കുറവും ഉള്ളതിനാൽ ദഹനം മികച്ചതാക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും പേരക്ക മികച്ചതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola