Diabetes Diet: പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കുന്നത് സുരക്ഷിതമാണോ?

Diabetes: മാമ്പഴത്തിന് കുറഞ്ഞ ഗ്ലൈസെമിക്  സൂചികയാണുള്ളത്. അതിനാൽ ഇത് പ്രമേഹരോഗികൾക്ക് ദോഷം ചെയ്യില്ല.

  • May 31, 2024, 21:06 PM IST
1 /5

മാമ്പഴത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് പ്രമേഹരോഗികൾക്ക് ദോഷം ചെയ്യില്ല. ഒരു ദിവസം ഏകദേശം 100 ഗ്രാം മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കില്ല.

2 /5

മാമ്പഴത്തിന് ആൻറി ഓക്സിഡൻറ് ഗുണങ്ങൾ ഉണ്ട്. ഇത് കോശങ്ങളെ സംരക്ഷിക്കുന്നു. രക്തത്തിലെ കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മികച്ചതാക്കാനും മാമ്പഴം സഹായിക്കുന്നു.

3 /5

മാമ്പഴത്തിൽ കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.

4 /5

മാമ്പഴത്തിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു.

5 /5

മാമ്പഴത്തിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.

You May Like

Sponsored by Taboola