Dengue recovery diet: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി കേസുകൾ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കേണ്ടത് പ്രധാനമാണ്.
ഡെങ്കിപ്പനിയിൽ നിന്ന് മുക്തരാകുമ്പോൾ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്. ഡെങ്കിപ്പനിയിൽ നിന്ന് രോഗമുക്തി വേഗത്തിലാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
യോഗർട്ട് പ്രോബയോട്ടിക് ആണ്. ഇത് കുടലിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നത് വഴി രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു.
ആന്റി ഓക്സിഡന്റുകളാലും പോഷകങ്ങളാലും സമ്പന്നമാണ് മാതളനാരങ്ങ. ഇത് പ്ലേറ്റ്ലെറ്റ് ഉത്പാദനത്തെയും മൊത്തത്തിലുള്ള രോഗപ്രതിരോധ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു.
പപ്പായയുടെ ഇല പ്ലേറ്റ്ലെറ്റ് കൗണ്ട് വർധിപ്പിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അവ ജ്യൂസ് രൂപത്തിലോ സ്മൂത്തികളിൽ ചേർത്തോ കഴിക്കാവുന്നതാണ്.
ഇലക്കറികൾ ധാതുക്കളുടെയും വിറ്റാമിനുകളുടെയും മികച്ച സ്രോതസാണ്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തമാക്കുന്നു.
തേങ്ങാവെള്ളം ശരീരത്തിന് ജലാംശം നൽകുന്നു. തേങ്ങാവെള്ളം രോഗമുക്തി നേടുന്ന സമയത്ത് ശരീരത്തെ ബാലൻസ് ചെയ്ത് നിർത്തുന്നതിന് ആവശ്യമായ ഇലക്ട്രോലൈറ്റുകൾ നൽകുന്നു.
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനത്തെയും രോഗപ്രതിരോധ സംവിധാനത്തെയും മികച്ചതാക്കുന്നു.
ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ ആന്റി ഓക്സിഡന്റുകളാലും വിറ്റാമിനുകളാലും സമ്പന്നമാണ്. ഇവ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.