Deepika Padukone and Ranveer Singh: ബോളിവുഡിലെ ഏറ്റവും ആരാധകരുള്ള താര ദാമ്പതികളാണ് ദീപിക പദുകോണും രൺവീര്‍ സിംഗും. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇരുവരെയും ഒന്നിച്ച് ആരാധകര്‍ക്ക് കാണുവാന്‍ സാധിച്ചത്.
രൺവീര്‍ സിംഗിന്‍റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ "റോക്കി ഔർ റാണി കി പ്രേം കഹാനി" കാണുവാനായി ഇരുവരും PVR ല്‍ എത്തിയിരുന്നു. ഈ അവസരത്തില്‍ രൺവീർ സിംഗിന്‍റെ യഥാർത്ഥ ജീവിത റാണി ദീപിക പദുകോണ്‍ ഏറെ വ്യത്യസ്തമായ രീതിയില്‍ സിനിമ പ്രൊമോഷന്‍ നടത്തുന്നതായി കാണപ്പെട്ടു. വൈറലായിക്കൊണ്ടിരിക്കുന്ന ദീപികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം...
"റോക്കി ഔർ റാണി കി പ്രേം കഹാനി" യിലെ രൺവീർ സിംഗിന്‍റെ മുഖം തന്‍റെ ജാക്കറ്റിൽ പതിപ്പിച്ചാണ് ദീപിക പദുകോൺ സിനിമ കാണാനെത്തിയത്...!!
ചിത്രം കാണുവാനായി എത്തിയ ഇരുവരും കാറില്‍ നിന്നിറങ്ങിയ അവസരത്തില്‍ തന്നെ ക്യാമറ കണ്ണുകള്‍ ദീപികയുടെ ജാക്കറ്റില്‍ പതിഞ്ഞു...
കാറിൽ നിന്ന് ഇറങ്ങിയ ഉടൻ ദീപിക തന്‍റെ കസ്റ്റമൈസ്ഡ് ജാക്കറ്റ് ആരാധകരെ കൂടെക്കൂടെ കാണിയ്ക്കുകയും ചെയ്തിരുന്നു. ജാക്കറ്റിന് പിന്നില്‍ സിനിമയില്‍ നിന്നുള്ള രൺവീറിന്‍റെ ഫോട്ടോ പ്രിന്‍റ് ചെയ്‌തിരുന്നു.
ദീപികയുടെ ജാക്കറ്റിലെ പ്രിന്‍റ് രൺവീർ സിംഗ് ചിത്രം 'റോക്കി ഔർ റാണി കി പ്രേം കഹാനി'യിൽ നിന്നാണ്. ദീപികയുടെ ഈ കസ്റ്റമൈസ്ഡ് ജാക്കറ്റ് ആളുകൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു, താമസിയാതെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി.
രൺവീർ സിംഗിന്‍റെ കൈപിടിച്ചാണ് ദീപിക എത്തിയത്. ഇരുവരേയും ഒരുമിച്ച് കണ്ടതിൽ ആരാധകർ ഏറെ സന്തോഷത്തിലാണ്. കാരണം ഏറെ നാളുകൾക്ക് ശേഷമാണ് ഈ ദമ്പതികൾ ഇത്തരത്തിൽ ഒരുമിച്ചെത്തിയത്.