മാർച്ച് 1 ന് ആരംഭിച്ച രണ്ടാം ഘട്ടത്തിൽ പത്തു കോടിയിലധികം പേർക്ക് വാക്‌സിൻ നൽകാനാണ് പദ്ധതി. 60 വയസ് കഴിഞ്ഞവരുടെയും 45 വയസിന് മുകളിൽ ഉള്ള മറ്റ് രോഗങ്ങൾ ഉള്ളവരുമാണ് രണ്ടാം ഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കുക
രണ്ടാംഘട്ട വാക്സിനേഷനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് രാജ്യം, നിരവധി പേരാണ് സ്വമേധയാ കോവിഡ് വാക്സിനേഷൻ സ്വീകരിക്കാൻ മുന്നോട്ട് വന്നത്. അതിൽ 60 കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നിരവധി പ്രമുഖരും ഉൾപ്പെടുന്നു. മാർച്ച് 1 ന് ആരംഭിച്ച രണ്ടാം ഘട്ടത്തിൽ പത്തു കോടിയിലധികം പേർക്ക് വാക്‌സിൻ നൽകാനാണ് പദ്ധതി. 60 വയസ് കഴിഞ്ഞവരുടെയും 45 വയസിന് മുകളിൽ ഉള്ള മറ്റ് രോഗങ്ങൾ ഉള്ളവരുമാണ് രണ്ടാം ഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കുക. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങും, കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയും തുടങ്ങിയവർ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.