Covid-19: Corona Virus സാധാരണ ജീവിതത്തില്‍ വരുത്തിയ പ്രധാന മാറ്റങ്ങള്‍...

ഒരു വര്‍ഷത്തിലേറെയായി ലോകം  Corona Virus ന്‍റെ പിടിയിലാണ്... വൈറസ് വ്യാപനവും തുടര്‍ന്നുള്ള  ലോക്ക് ഡൗണും  (Lockdown) ഏറെ മാറ്റങ്ങളാണ് സാധാരണ ജീവിതത്തില്‍  വരുത്തിയത്...  Lockdown പ്രഖ്യാപനത്തിന് ഒരു  വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എന്തെല്ലാം മാറ്റങ്ങളാണ്   കൊറോണ വൈറസ് നമ്മുടെ ജീവിതത്തില്‍ വരുത്തിയത് എന്ന് നോക്കാം....  

ഒരു വര്‍ഷത്തിലേറെയായി ലോകം  Corona Virus ന്‍റെ പിടിയിലാണ്... വൈറസ് വ്യാപനവും തുടര്‍ന്നുള്ള  ലോക്ക് ഡൗണും  (Lockdown) ഏറെ മാറ്റങ്ങളാണ് സാധാരണ ജീവിതത്തില്‍  വരുത്തിയത്...  Lockdown പ്രഖ്യാപനത്തിന് ഒരു  വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എന്തെല്ലാം മാറ്റങ്ങളാണ്   കൊറോണ വൈറസ് നമ്മുടെ ജീവിതത്തില്‍ വരുത്തിയത് എന്ന് നോക്കാം....  

രാജ്യത്ത് കൊറോണ വൈറസ് വ്യാപിച്ചപ്പോള്‍ വൈറസ് ബാധ  നിയന്ത്രിക്കുന്നതിനുള്ള ആദ്യത്തെ നടപടിയെന്ന നിലയിലാണ്  രാജ്യത്ത്   ലോക്ക്ഡൗൺ Lockdown നടപ്പാക്കിയത്.  ഒരു കാര്യം വ്യക്തമാണ്, കോവിഡിന് മുന്‍പുള്ള ജീവിതം നമുക്ക് ഇനി തിരികെ കിട്ടില്ല...

COVID  Vaccination നടക്കുമ്പോഴും  സാമൂഹിക അകലം, ശുചിത്വം, മാസ്ക് ധരിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ തുടരും.

1 /5

  നമ്മുടെ ജീവിതത്തിൽ പകർച്ചവ്യാധി വരുത്തിയ ഏറ്റവും വലിയ  മാറ്റം വിദ്യാഭ്യാസ മേഘലയുടെ ഡിജിറ്റലൈസേഷനാണ്.  സ്കൂളുകളും കോളേജുകളും അടച്ചുപൂട്ടിയപ്പോള്‍  പുതിയ അദ്ധ്യാപന രീതി ആവിഷ്ക്കരിക്കേണ്ടത് അനിവാര്യ മായിരുന്നു.  ഇതേത്തുടര്‍ന്നാണ്   വെർച്വൽ ക്ലാസ് റൂം  (Virtual Classroom ) എന്ന ആശയം    യാഥാര്‍ത്ഥ്യമായത്. ഓൺലൈൻ  ക്ലാസുകളും പരീക്ഷകളും  നമ്മുടെ  ജീവിതത്തിൽ  കണ്ട  ഒരു വലിയ മാറ്റമായിരുന്നു

2 /5

  Office സമയത്തെ Tea Break, സഹപ്രവർത്തകരുമൊത്തുള്ള  തമാശകള്‍ അതൊക്കെ ഇനി  വെറും ഓര്‍മ്മകള്‍...   മിക്ക സ്ഥാപനങ്ങളും  50 ശതമാനം സ്റ്റാഫുമായി പ്രവര്‍ത്തിക്കുന്നതിനാല്‍  ഒരു ഒത്തുചേരല്‍ ഇനിയും ഏറെ ദൂരെ... 

3 /5

കുടുംബവും  ആരോഗ്യവും ഏറെ പ്രധാനമെന്ന് പഠിപ്പിച്ച ഒരു കാലമാണ് ഇത്.  കൂടാതെ, സമ്പാദ്യം അനിവാര്യമാണെന്നും ഈ കാലയളവ്‌ നമ്മെ  ഓര്‍മിപ്പിച്ചു. കൂടാതെ, തങ്ങളുടെ  ജീവിത ചെലവുകൾ  കുറച്ച്  ലളിതമായ  ജീവിതരീതി അവലംബിക്കാനും  ശരിയായ  ഭക്ഷണക്രമം പാലിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും lockdown കാലം  പഠിപ്പിച്ചു.

4 /5

ഇന്ത്യയെ   ഉത്സവങ്ങളുടെ നാടായാണ് കണക്കാക്കുന്നത്.  മതം നോക്കാതെ ഓരോ ഉത്സവവും പൂർണ്ണ ആവേശത്തോടെ നമ്മള്‍ ആഘോഷിച്ചിരുന്നു.  എന്നാല്‍,  ഇവയ്ക്കെല്ലാം ഇപ്പോഴും  നിയന്ത്രണങ്ങൾ ഉണ്ട്.  ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം, സാമൂഹിക അകലം പാലിക്കൽ, ശുചിത്വം എന്നിവയ്ക്കായിരിയ്ക്കും ഇനി മുന്‍ഗണന. 

5 /5

നിങ്ങളുടെ വാലറ്റിനൊപ്പം  മാസ്കും സാനിറ്റൈസറും  എപ്പോഴും കരുതിയിരിയ്ക്കനം.  

You May Like

Sponsored by Taboola