Chaturgrahi Yog in Aries: ജ്യോതിഷം അനുസരിച്ച് ഏപ്രിൽ 22 മുതൽ മേട രാശിയിൽ ചതുർഗ്രഹി യോഗം രൂപപ്പെടും. സൂര്യൻ, രാഹു, ബുധൻ, വ്യാഴം എന്നിവ ചേർന്ന് രൂപപ്പെടുന്ന ഈ ചതുർഗ്രഹിയോഗം ചില രാശിക്കാർക്ക് ഭാഗ്യോദയം നൽകും.
Surya Rahu Budh Guru conjunction 2023: ജ്യോതിഷ പ്രകാരം 12 വർഷത്തിന് ശേഷം, വ്യാഴം മേടരാശിയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഇതിനിടയിൽ സൂര്യൻ, രാഹു, ബുധൻ എന്നിവ മേടത്തിൽ ഉണ്ട്.
ഏപ്രിൽ 22 ന് വ്യാഴം സംക്രമിക്കും ഇതുമൂലം മേടരാശിയിൽ വ്യാഴം, സൂര്യൻ, രാഹു, ബുധൻ എന്നിവർ ചേർന്ന് ചതുർഗ്രഹിയോഗം രൂപപ്പെടും. ഇത് ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവർക്ക് ലിയ ധനലാഭത്തിനും അവരുടെ ജോലിയിൽ പുരോഗതിക്കും അവസരമുണ്ട്.
മേടം (Aries): ചതുർഗ്രഹിയോഗം മേട രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇവർക്ക് ഈ സമയം കരിയറിൽ പുരോഗതി, സ്ഥാനക്കയറ്റം എന്നിവ ലഭിക്കും. വരുമാനം വർദ്ധിക്കും, ഇൻക്രിമെന്റ് കൂടും, ബിസിനസ്സിൽ ലാഭം ഉണ്ടാകും, അവിവാഹിതർക്ക് വിവാഹാലോചനകൾ വരും, സന്തോഷം വർദ്ധിക്കും.
മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകാൻ ചതുർഗ്രഹി യോഗത്തിന് കഴിയും. ഇത്തരക്കാർക്ക് പെട്ടെന്ന് ധനലാഭം ഉണ്ടാകും. ജോലിയിൽ പ്രമോഷൻ, പുതിയ തൊഴിൽ വാഗ്‌ദാനം, ഉയർന്ന സാമ്പത്തിക സ്ഥിതി, ബിസിനസിൽ പ്രത്യേക ലാഭം എന്നിവയുണ്ടാകും.
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ചതുർഗ്രഹി യോഗത്തിലൂടെ ധാരാളം പണം ലഭിക്കും. ഇവർക്ക് ഈ സമയം കരിയറിൽ നല്ല നേട്ടങ്ങൾ ലഭിക്കും. കാത്തിരുന്ന സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ ലഭിക്കും. പുതിയ വീട്, കാർ എന്നിവ വാങ്ങാൻ യോഗം, വിദേശയാത്രയ്ക്ക് സാധ്യത.
ചിങ്ങം (Leo): ചതുർഗ്രഹി യോഗം ചിങ്ങം രാശിക്കാർക്ക് ഭാഗ്യം നൽകും. ഭാഗ്യത്തിന്റെ സഹായത്താൽ എല്ലാ ജോലികളും പൂർത്തിയാകും. ഏത് വലിയ നേട്ടവും കൈവരിക്കാനാകും. രാഷ്ട്രീയത്തിൽ സജീവമായവർക്ക് ഉന്നതസ്ഥാനം ലഭിക്കും. പുതിയ ജോലി ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)