Budh Uday 2023 in Kark: ധനം, ബിസിനസ്, സംസാരം, ബുദ്ധി എന്നിവയുടെ ഘടകമായ ബുധന്റെ ഉദയം ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. കർക്കട രാശിയിൽ അസ്തമിച്ചിരുന്ന ബുധൻ ഇപ്പോൾ ഉദിച്ചിരിക്കുകയാണ്.
Mercury Rise 2023 in Cancer: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജകുമാരണെന്നറിയപ്പെടുന്ന ബുധൻ ജൂലൈ 14 ന് കർക്കടകത്തിൽ ഉദിച്ചിരിക്കുകയാണ്. ബുധന്റെ ഉദയം എല്ലാവരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ബുധൻ ബുദ്ധി, യുക്തി, സംസാരം, സംഭാഷണം, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇതുവരെ അസ്തമിച്ചിരുന്ന ബുധൻ ഉദിച്ചിരിക്കുകയാണ്. ഗ്രഹങ്ങളുടെ അസ്തമനം ജ്യോതിഷത്തിൽ നല്ലതായിട്ടല്ല കണക്കാക്കുന്നത്. കാരണം അത് ആ ഗ്രഹത്തിന്റെ ശേഷിയെ ദുർബലപ്പെടുത്തുകയും അശുഭകരമായ ഫലങ്ങൾ നൽകുകയും ചെയ്യുന്ന സമയമാണ്. അതുകൊണ്ടുതന്നെ ഇതുവരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നവർക്ക് ഇനി ആശ്വാസകാലമാണ്. ഇതോടൊപ്പം ബുധന്റെ ഉദയം ചില രാശിക്കാർക്ക് ഏറെ ഗുണങ്ങൾ നൽകും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം...
മേടം (Aries): ബുധന്റെ ഉദയം മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇതിലൂടെ ഇവർക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും, വരുമാനം വർദ്ധിക്കും, സ്ഥാനക്കയറ്റം ലഭിച്ചേക്കും, ജോലി ചെയ്യുന്നവർക്കും നല്ല സമയം. ബിസിനസിൽ നല്ല ലാഭം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വീട്ടിൽ സന്തോഷം വന്നുചേരും.
ഇടവം (Taurus): ബുധന്റെ സംക്രമം ഇടവ രാശിക്കാർക്ക് ഏറെ ഗുണകരമാണ്. നിങ്ങളുടെ ജീവിതം സന്തോഷത്താൽ നിറയും, ജോലി നന്നായി നടക്കും. പുതിയ ജോലിക്ക് വേണ്ടിയുള്ള അന്വേഷണം പൂർത്തിയാകും, പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. ബിസിനസിൽ നിക്ഷേപിക്കാൻ നല്ല സമയം. ധനലാഭം ഉണ്ടാകും. ഇത് നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും ഇല്ലാതാക്കും. ആരോഗ്യം നന്നായിരിക്കും.
കന്നി (Virgo): ബുധന്റെ ഉദയം കന്നി രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ നൽകും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. വിദേശത്തു നിന്നും ലാഭം ഉണ്ടാകും. പുതിയ ജോലി ലഭിക്കാനുള്ള ആഗ്രഹം സഫലമാകും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും.
കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ബുധൻ പല കാര്യങ്ങളിലും നേട്ടങ്ങൾ നൽകും. പഴയ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും. പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാക്കും. ബിസിനസിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകാം, പക്ഷേ സ്ഥിതി നിയന്ത്രണവിധേയമായിരിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)