Budh Rahu Yuti 2023: മേട രാശിയിൽ രാഹു-ബുധൻ സംയോഗം; 5 രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധനമഴയും!

Budh Gochar 2023: ഇന്ന് അതായത് മാർച്ച് 31 വെള്ളിയാഴ്ച ബുധൻ മേട രാശിയിൽ പ്രവേശിക്കും. ഇതുമൂലം മേട രാശിയിൽ രാഹുവും ബുധനും കൂടിച്ചേരുന്നതിനാൽ ചിലർക്ക് ധാരാളം പണവും പുരോഗതിയും ലഭിക്കും.

 

Rahu Budh Yuti in Mesh: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനായിട്ടാണ് കണക്കാക്കുന്നത്.  ബുധൻ ധനം, ബുദ്ധി, ബിസിനസ്സ് എന്നിവയുടെ ദാതാവാണ്. ഇന്ന് മാർച്ച് 31 ന് ഉച്ചകഴിഞ്ഞ് 2:44 ന് ബുധൻ മേട രാശിയിൽ  പ്രവേശിക്കും. ബുധന്റെ രാശിമാറ്റം മേടത്തിൽ ബുധന്റെയും രാഹുവിന്റെയും സംയോഗം സൃഷ്ടിക്കും.  

1 /6

ഏപ്രിൽ 14 ന് സൂര്യനും മേടരാശിയിൽ പ്രവേശിക്കും. ബുധനും സൂര്യനും ചേർന്ന് ബുധാദിത്യയോഗവും സൃഷ്ടിക്കും. ഇത്തരത്തിൽ ബുധൻ മേട രാശിയിൽ പ്രവേശിക്കുന്നത് 5 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.

2 /6

മിഥുനം (Gemini) : മിഥുനം രാശിക്കാർക്ക് ബുധന്റെ സംക്രമണം വളരെ ശുഭകരമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വരുമാനം വർദ്ധിക്കും. പഴയ ആഗ്രഹങ്ങളിൽ ഏതെങ്കിലും ഈ സമയം പൂർത്തീകരിക്കാൻ കഴിയും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. ധനനേട്ടം ഉണ്ടാകും.

3 /6

കർക്കടകം (Cancer): ബുധന്റെ  രാശി മാറ്റത്താൽ രൂപപ്പെടുന്ന രാഹു-ബുധൻ സംയോഗം കർക്കടക രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. കരിയറിൽ പുതിയ അവസരങ്ങൾ ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ കഴിയും. ബന്ധങ്ങൾ മികച്ചതായിരിക്കും.  

4 /6

ചിങ്ങം (Leo): ബുധന്റെ രാശിമാറ്റം ചിങ്ങം രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണ നൽകും. ജോലിയിൽ വിജയം നേടാൻ കഴിയും. ആഗ്രഹങ്ങൾ സഫലമാകാൻ സാധ്യത. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. ഒരു യാത്ര പോകാം. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും.

5 /6

ധനു (Sagittarius): ബുധന്റെ സംക്രമണം ധനു രാശിക്കാർക്ക് പല വിധത്തിൽ നേട്ടങ്ങൾ നൽകും. വിദ്യാർത്ഥികൾക്ക് പ്രത്യേക വിജയം നേടാൻ കഴിയും. കരിയറിൽ പുതിയ അവസരങ്ങൾ വന്നുചേരും. പ്രണയ ജീവിതം സഫലമാകും. പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് നല്ല സമയം.

6 /6

കുംഭം (Aquarius): ബുധന്റെ സംക്രമണം കുംഭം രാശിക്കാർക്ക് യാത്രകൾ പോകാനുള്ള അവസരം ഉണ്ടാക്കും. മാധ്യമ വ്യവസായവുമായി ബന്ധപ്പെട്ട ആളുകൾക്ക് പുതിയ അവസരങ്ങൾ നൽകും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത, വരുമാനം വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola