സ്വകാര്യ ടെലികോം കമ്പനികളുടെ താരിഫ് വര്‍ധന ഉപയോക്താക്കളെ കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്.
BSNL 365 days plan: ജിയോ, വിഐ, എയര്‍ടെല്‍ തുടങ്ങിയവര്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതോടെ മറ്റ് ഓപ്ഷനുകള്‍ തേടുകയാണ് ഉപയോക്താക്കള്‍.
ഇപ്പോള്‍ ഇതാ ആകര്‍ഷകമായ റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍.
ഒരു വര്‍ഷത്തേയ്ക്കുള്ള പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.
അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി, റോമിംഗ് കോളുകള്‍ ഒരു വര്‍ഷത്തേയ്ക്ക് ആസ്വദിക്കാം.
പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ സവിശേഷത.
3 ജിബി ഡാറ്റ കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. ദിവസവും 100 എസ്എംഎസുകളും ലഭിക്കും.
365 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനിന് 2,999 രൂപയാണ് ഈടാക്കുന്നത്.