Corn Benefits: വേവിച്ച ചോളം കഴിച്ചാൽ എന്താണ് ഗുണം? ഇക്കാര്യങ്ങൾ അറിയൂ!

വേവിച്ച ചോളം സാലഡുകളിൽ ചേർത്തോ അല്ലാതെയോ കഴിക്കാം. ഇവയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

  • Aug 17, 2024, 22:17 PM IST
1 /5

ചോളം നിരവധി ആരോഗ്യ ഗുണങ്ങളുള്ള ധാന്യമാണ്. ഇത് വേവിച്ച് കഴിക്കുന്നത് കൂടുതൽ ഫലം നൽകും. വേവിച്ച ധാന്യം കഴിക്കുന്നതിൻറെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

2 /5

ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായ ചോളം കാൻസർ, ഹൃദ്രോഗം, ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്സ് തുടങ്ങിയ പ്രശ്നങ്ങളെ ചെറുക്കുന്നു.

3 /5

വേവിച്ച ചോളത്തിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനം മികച്ചതാക്കാൻ സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താനും സഹായിക്കും.

4 /5

വേവിച്ച ചോളത്തിലെ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗങ്ങളെ ചെറുക്കാനും സഹായിക്കും.

5 /5

വേവിച്ച ചോളം വിറ്റാമിനുകളായ ബി, സി, ഇ എന്നിവയുടെ മികച്ച ഉറവിടമാണ്. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola