Black Diamond Ice Cream: വില കേട്ട് ഞെട്ടരുത്, ഒരു സ്കൂപ്പ് ഐസ്ക്രീമിന്‍റെ വില വെറും 60,000 രൂപ മാത്രം...!!

 ഐസ്ക്രീം  ഇഷ്ടമില്ലാത്തവര്‍ വിരളമാണ്. ചൂടുള്ള കാലാവസ്ഥയില്‍  മധുരമുള്ള  ഐസ്ക്രീം എല്ലാവര്‍ക്കും  ഇഷ്ടമാണ്.   പല നിറത്തിലും രുചിയിലുമുള്ള  Ice Cream ഇന്ന് ലഭ്യമാണ്.   

 ഐസ്ക്രീം  ഇഷ്ടമില്ലാത്തവര്‍ വിരളമാണ്. ചൂടുള്ള കാലാവസ്ഥയില്‍  മധുരമുള്ള  ഐസ്ക്രീം എല്ലാവര്‍ക്കും  ഇഷ്ടമാണ്.   പല നിറത്തിലും രുചിയിലുമുള്ള  Ice Cream ഇന്ന് ലഭ്യമാണ്.   
നിങ്ങള്‍   സ്വര്‍ണം കൊണ്ട് അലങ്കരിച്ച ഐസ്ക്രീമിനെപ്പറ്റി കേട്ടിട്ടുണ്ടോ?  അത് കഴിയ്ക്കാന്‍ ആഗ്രഹം തോന്നുന്നില്ലേ?   

സ്വര്‍ണം  കൊണ്ട് അലങ്കരിച്ച ഐസ്ക്രീം വിപണിയിൽ ലഭ്യമാണ്.  എന്നാല്‍, അതിന്‍റെ  വില കേട്ട് ഞെട്ടരുത്.  ഇത് വളരെ ചെലവേറിയതാണ്....!! ഒരൊറ്റ സ്കൂപ്പിന്‍റെ  വിലയ്ക്ക്  10 ഗ്രാമിൽ കൂടുതൽ ശുദ്ധമായ സ്വര്‍ണമോ ഐഫോണോ വാങ്ങാം....!! 

1 /5

സ്വർണം കൊണ്ട് മനോഹരമാക്കിയ ഈ ഐസ്‌ക്രീമിന്‍റെ ഒരു സ്കൂപ്പിന് വില   60,000 രൂപയാണ്.  ലോകത്തിലെ ഏറ്റവും ചെലവേറിയ  ഈ ഐസ്ക്രീം  ദുബായിലെ (Dubai) സ്കൂപ്പി കഫേയാണ് (Scoopi Cafe) പുറത്തിറക്കിയത്.

2 /5

അടുത്തിടെ, നടിയും ട്രാവൽ  വ്ളോഗറുമായ ഷെനാസ് ട്രജറി അടുത്തിടെ ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെ ലോകത്തിലെ ഏറ്റവും ചെലവേറിയ ഐസ്ക്രീം ആസ്വദിച്ചു.  'ബ്ലാക്ക് ഡയമണ്ട്' ഐസ്ക്രീം  (Black Diamond Ice Cream) കഴിക്കുന്ന വീഡിയോ അവര്‍ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.   അതിന്‍റെ  അടിക്കുറിപ്പിൽ  അവര്‍  ഇങ്ങനെ എഴുതി,  പണം കൊണ്ട് വാങ്ങാന്‍ കഴിയാത്തത് എന്താണ് ഉള്ളത്?  ഒരു ഐസ്ക്രീമിന്  വില 60,000 രൂപ..! ഞാൻ ദുബായിൽ സ്വർണം കഴിക്കുകയാണ്...  ലോകത്തിലെ ഏറ്റവും ചെലവേറിയ ഐസ്ക്രീം ഇതാണ്. ഈ രുചിയുള്ള ഐസ്ക്രീം കഴിക്കുന്നത് വളരെ രസകരമായ അനുഭവമായിരുന്നു.   ഇവരെനിക്ക് സൗജന്യമായി നല്‍കിയതാണ്...!!  

3 /5

സ്കൂപ്പി കഫെ (Scoopi Cafe) ആരംഭിച്ച ഈ 'ബ്ലാക്ക് ഡയമണ്ട്' ഐസ്‌ക്രീമിൽ   (Black Diamond Ice Cream) 23 ക്യാരറ്റ്   ഭക്ഷ്യയോഗ്യമായ സ്വർണ്ണം,  ഇറാനിയൻ കുങ്കുമം എന്നിവയാണ് വിതറിയിരിയ്ക്കുന്നത്. 

4 /5

ഇത്രയും വിലയേറിയ ഐസ്ക്രീം വിളമ്പുന്ന രീതിയും രാജകീയമാണ്. വളരെ മനോഹരമായ കറുപ്പും സ്വർണ്ണ നിറവുമുള്ള കപ്പുകളിലാണ് ഈ ഐസ്ക്രീം നല്‍കുന്നത്.

5 /5

സ്പെഷ്യല്‍ വിഭവങ്ങള്‍ നല്‍കുന്നതിന്  പ്രശസ്തമാണ്  ദുബായിലെ ഈ സ്കൂപ്പി കഫെ  (Scoopi Cafe). പലപ്പോഴും കഫെ ഇത്തരത്തില്‍; പ്രത്യേക വിഭവങ്ങള്‍ പുറത്തിറക്കാറുണ്ട്.  അടുത്തിടെ  23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വര്‍ണം  കൊണ്ട് അലങ്കരിച്ച ഒരു കോഫിയുടെ ഫോട്ടോ പങ്കുവച്ചിരുന്നു.  

You May Like

Sponsored by Taboola