Bhagwant Mann Marriage: മഞ്ഞ തലപ്പാവ് ധരിച്ച് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ചുവന്ന ലെഹംഗ അണിഞ്ഞ് വധു, വിവാഹത്തിന്‍റെ മനോഹര ചിത്രങ്ങള്‍ കാണാം

ഡോക്ടർ ഗുർപ്രീത് കൗർ  ഇനി മുഖ്യമന്ത്രി ഭഗവന്ത് മാന് സ്വന്തം.  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഡോ ഗുർപ്രീത് കൗറും ഇന്ന് വിവാഹിതരായി. വിവാഹവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വീട്ടിൽ ആവേശത്തിന്‍റെ  അന്തരീക്ഷമാണ്. വളരെ ലളിതമായ ചടങ്ങിലാണ് ഇന്ന് വിവാഹം നടന്നത്. 

Bhagwant Mann Marriage: ഡോക്ടർ ഗുർപ്രീത് കൗർ  ഇനി മുഖ്യമന്ത്രി ഭഗവന്ത് മാന് സ്വന്തം.  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഡോ ഗുർപ്രീത് കൗറും ഇന്ന് വിവാഹിതരായി. വിവാഹവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വീട്ടിൽ ആവേശത്തിന്‍റെ  അന്തരീക്ഷമാണ്. വളരെ ലളിതമായ ചടങ്ങിലാണ് ഇന്ന് വിവാഹം നടന്നത്. 

ഭഗവന്ത് മാന്‍റെയും  ഗുർപ്രീത് കൗറിന്‍റെയും വിവാഹ ചിത്രങ്ങള്‍ കാണാം...   

1 /6

ഡോക്ടർ ഗുർപ്രീത് കൗർ  ഇനി മുഖ്യമന്ത്രി ഭഗവന്ത് മാന് സ്വന്തം.  പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഡോ ഗുർപ്രീത് കൗറും ഇന്ന് വിവാഹിതരായി

2 /6

  വളരെ ലളിതമായ ചടങ്ങിലാണ് മുഖ്യമന്ത്രി ഭഗവന്ത് മാൻ  ഇന്ന് വിവാഹിതനായത്.  അദ്ദേഹത്തിന്‍റെ ഇത് രണ്ടാം വിവാഹമാണ്.  ആറ് വർഷം മുമ്പ് ആദ്യ ഭാര്യയിൽ നിന്ന് അദ്ദേഹം വിവാഹമോചനം നേടിയിരുന്നു. 

3 /6

ഭഗവന്ത്  മാന്‍റെ വിവാഹത്തിനുള്ള മുഴുവൻ തയ്യാറെടുപ്പുകളും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയ്ക്കായിരുന്നു.  ഇന്ന് രാവിലെ മാത്രമാണ് മുഖ്യമന്ത്രി ചണ്ഡീഗഢിലെത്തിയത്.  

4 /6

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഭഗവന്ത് മാന്‍റെ വിവാഹത്തിന് കുടുംബത്തോടൊപ്പം എത്തിയിരുന്നു. ചടങ്ങില്‍ കെജ്‌രിവാളും രാഘവ് ഛദ്ദയും അച്ഛനും സഹോദരനും ആയി ആചാരങ്ങൾ  പൂര്‍ത്തീകരിച്ചു.  

5 /6

6 വര്‍ഷം മുന്‍പാണ് ഭഗവന്ത് മാൻ  വിവാഹ മോചനം നേടിയത്. അദ്ദേഹത്തിന്‍റെ ആദ്യ ഭാര്യ ഇന്ദർപ്രീത് കൗര്‍ രണ്ട് കുട്ടികളോടൊപ്പം യുഎസിലാണ് താമസിക്കുന്നതെന്ന് റിപ്പോർട്ടുകൾ.  എന്നാല്‍, ഭഗവന്ത് മാന്‍റെ  സത്യപ്രതിജ്ഞാ ചടങ്ങിൽ രണ്ട് കുട്ടികളും പങ്കെടുത്തിരുന്നു.

6 /6

വിവാഹത്തിൽ അതിഥികൾക്കായി ഇന്ത്യൻ, ഇറ്റാലിയൻ വിഭവങ്ങൾ ഉൾപ്പെടുന്ന സ്വാദിഷ്ടമായ വിഭവങ്ങൾ ഒരുക്കിയിരുന്നു. മധുരപലഹാരങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.  

You May Like

Sponsored by Taboola