Bha.Bha.Ba Movie: ദിലീപ്, വിനീത്, ധ്യാൻ ടീമിന്റെ 'ഭഭബ'യ്ക്ക് തുടക്കമായി; ഒരുങ്ങുന്നത് മാസ്സ് എന്റർടെയ്നർ!!

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭഭബ. 

 

താര ദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

 

1 /9

പാലക്കാട് വച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. പൂജയോട് കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.  

2 /9

ചിത്രം ഒരു മാസ്സ് എന്റർടെയ്നർ ആണെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്.   

3 /9

വമ്പൻ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുള്ള ഗോകുലം  മൂവീസ് ഒരുകുന്ന ചിത്രം എന്നതുകൊണ്ട് തന്നെ ചിത്രത്തിനുള്ള പ്രതീക്ഷകൾ ഏറെയാണ്.   

4 /9

കോ- പ്രൊഡ്യൂസേര്‍സ് - വി.സി. പ്രവീണ്‍ - ബൈജു ഗോപാലൻ എന്നിവരും എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തിയുമാണ്.  

5 /9

വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.  

6 /9

വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി നേരത്തെ പ്രവർത്തിച്ചിട്ടുള്ളയാളാണ് ഭഭബ യുടെ സംവിധായകൻ ധനഞ്ജയ് ശങ്കര്‍.   

7 /9

വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാന്റി മാസ്റ്ററും, കോമെഡിയൻ റെഡ്‌ഡിങ് കിങ്സ്‌ലിയും അഭിനയിക്കുന്നുണ്ട്.  

8 /9

ബാലു വർഗീസ്, ബൈജു സന്തോഷ്‌, സിദ്ധാർഥ് ഭരതൻ, ശരണ്യ പൊൻവർണ്ണൻ എന്നിവരാണ് മറ്റുള്ള താരങ്ങൾ.   

9 /9

വാർത്താ പ്രചരണം വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

You May Like

Sponsored by Taboola