Papaya Leaf: പപ്പായ മാത്രമല്ല, ആരോഗ്യഗുണങ്ങളിൽ പപ്പായ ഇലയും മുന്നിലാ...

വിവിധ ആരോ​ഗ്യപ്രശ്നങ്ങളെ ചെറുക്കാൻ പപ്പായ ഇല സഹായിക്കും. 

പപ്പായ മാത്രമല്ല, പപ്പായ ഇലയും ആരോ​ഗ്യ​ഗുണങ്ങളുടെ കാര്യത്തിൽ  മുന്നിലാണ്. പപ്പായ ഇലയുടെ ഔഷധ ​ഗുണങ്ങൾ മനസ്സിലാക്കിയാലോ...

1 /6

പപ്പായ ഇലയിൽ വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിവിധ ഫ്ലേവനോയ്ഡുകൾ എന്നീ  ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും സെല്ലുലാർ കേടുപാടുകൾ തടയുകയും ചെയ്യുന്നു.   

2 /6

ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ പപ്പായ ഇല വെള്ളത്തിലുണ്ട്. സന്ധി വേദന, പേശി വേദന എന്നിവയാൽ ബുദ്ധിമുട്ടുന്നവർ പപ്പായ ഇല വെള്ളം പതിവായി കുടിക്കുന്നത് നല്ലതാണ്.  

3 /6

പപ്പായ ഇലയിട്ട വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയ്ക്കും ഇവ നല്ലതാണ്.

4 /6

ഇവയിലുള്ള ആൻ്റിഓക്‌സിഡൻ്റുകളുടെയും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളുടെയും സംയോജനം രോഗപ്രതിരോധ സംവിധാനത്തെ പിന്തുണച്ച് ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നു.  

5 /6

പപ്പായയുടെ ഇലകളിലെ വിറ്റാമിനുകളും കാൽസ്യം, ഇരുമ്പ്, സിങ്ക് എന്നീ ധാതുക്കളും തലയോട്ടിക്ക് പോഷണം നൽകുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.   

6 /6

പപ്പായ ഇല വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും മൊത്തത്തിലുള്ള ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola