Benefits of Eating Paneer: നിങ്ങള്‍ ക്കറിയുമോ വാർദ്ധക്യത്തിന്റെ അധിക പ്രഭാവം അകറ്റി നിര്‍ത്താന്‍ പനീര്‍ സഹായകമാണ് എന്ന്...!! ദിവസവും ഒരു നേരമെങ്കിലും പനീര്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, നിങ്ങളുടെ ചർമ്മത്തിന്റെ സ്വാഭാവിക തിളക്കവും സൗന്ദര്യവും നിലനിർത്താൻ പനീര്‍ ഏറെ സഹായിക്കും.
പനീര്‍ കൊണ്ടുള്ള പല വിഭവങ്ങളും നമുക്ക് പരിചിതമാണ്. എന്നാല്‍, ചില പദാര്‍ത്ഥങ്ങള്‍ പനീറിനൊപ്പം കഴിയ്ക്കാന്‍ പാടില്ല. അതായത് പനീറിന്റെ ഗുണങ്ങള്‍ പൂര്‍ണ്ണമായും ലഭിക്കാന്‍ അത് ശരിയായ രീതിയില്‍ കഴിയ്ക്കുകയും വേണം...
ആയുർവേദം അനുസരിച്ച്, എല്ലാ ഗുണങ്ങളും ലഭിക്കാൻ പനീര്‍ ഉപ്പില്ലാതെ കഴിക്കുന്നത് കൂടുതൽ ഉത്തമമാണ്. സാധാരണയായി ആളുകൾ പനീര്‍ കറികള്‍ (Shahi Paneer, Kadahi Paneer, Paneer Tikka...etc) ഉണ്ടാക്കി കഴിയ്ക്കുകയാണ് പതിവ്. എന്നാല്‍, ഇത്തരത്തില്‍ പനീര്‍ കഴിയ്ക്കുന്നതിലൂടെ അതിന്റെ ഗുണങ്ങള്‍ മുഴുവന്‍ ലഭിക്കില്ല. അതായത് എണ്ണ, മസാലകൾ, ഉപ്പ് എന്നിവ ചേർത്ത് പനീർ കഴിക്കുന്നത് അതിന്റെ ഗുണങ്ങൾ കുറയ്ക്കുകയും ആരോഗ്യത്തിന് വിരുദ്ധ ഗുണങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വിദഗ്ധരുടെ അഭിപ്രായത്തിൽ മോര്, തൈര് എന്നിവ ഒഴികെ പാലിൽ നിന്ന് ഉണ്ടാക്കുന്ന ഒരു പദാര്‍ത്ഥത്തിലും ഉപ്പ് ഉപയോഗിക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പനീര്‍ പാകം ചെയ്യാതെ അതെ രീതിയില്‍ കഴിയ്ക്കുന്നതാണ് ഏറെ ഉത്തമം. രുചി യ്ക്കുവേണ്ടി കുരുമുളക്, മല്ലിപ്പൊടി, ചാട്ട് മസാല ഉപയോഗിക്കാം. എന്നാല്‍, ഉപ്പ് ചേർക്കരുത്.
പനീര്‍ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കഴിക്കാം. രാത്രി ഭക്ഷണത്തില്‍ പനീര്‍ ഉള്‍പ്പെടുത്തുകയാണ് എങ്കില്‍ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഇത് കഴിക്കുന്നത് കൂടുതൽ ഗുണം നൽകും. പ്രോട്ടീനും കാൽസ്യവും കൊണ്ട് സമ്പന്നമാണ് പനീര്‍. ഇത് നിങ്ങളുടെ ചർമ്മത്തിനും മുടിക്കും എല്ലുകൾക്കും വളരെ ഗുണം ചെയ്യും. ശരീരത്തിന് പതിവായി കാൽസ്യവും പ്രോട്ടീനും ആവശ്യമാണ്. ഈ ആവശ്യം പനീർ നിറവേറ്റുന്നു. ഇത് ചർമ്മത്തിലെ ചുളിവുകൾവരെ ഇല്ലാതാക്കും.
പനീർ കഴിക്കുന്നത് ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ നിങ്ങളുടെ ചർമ്മത്തില്‍ പുതിയ കോശങ്ങൾ ഉണ്ടാക്കാൻ സഹായിക്കുന്നു. പനീറിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മകോശങ്ങള്‍ക്ക് ഏറെ ഗുണകരമാണ്.
പതിവായി പനീർ കഴിക്കുന്നതിലൂടെ ചർമ്മം വളരെ മൃദുവായി നിലനിൽക്കും. ശരീരത്തിന്റെ സ്വാഭാവിക ലൂബ്രിക്കന്റ് നിലനിർത്താൻ ഇത് സഹായിക്കുന്നു. നിങ്ങൾക്ക് പനീര്‍ ചീസ് ഉപയോഗിച്ച് ചർമ്മം മസാജ് ചെയ്യാം. ഇത് ചർമ്മത്തെ കൂടുതല്‍ മൃദുലമാക്കുകയും ചെയ്യും. പനീര്‍ കഴിയ്ക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുകള്‍ വരുന്നത് തടയാന്‍ അഹയിക്കും. നിങ്ങള്‍ ശരീര ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നു വെങ്കില്‍ ധൈര്യമായി പനീര്‍ കഴിച്ചോളൂ, ഇത് തടി കൂട്ടില്ല...!!