Turmeric milk: പാലും പഴവും അല്ല...ഇനി പാലും മഞ്ഞളും; അറിയാം മഞ്ഞൾ പാലിന്റെ ​ഗുണങ്ങൾ

കറികൾക്ക് രുചി കൂട്ടാൻ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിനും മഞ്ഞൾ പൊടി മുന്നിൽ തന്നെയാണ്.

സു​ഗന്ധ വ്യഞ്ജനങ്ങളുടെ റാണിയാണ് മഞ്ഞൾ. കറികൾക്ക് രുചി കൂട്ടാൻ മാത്രമല്ല, നിരവധി രോ​ഗങ്ങളിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കാനും ഇവയ്ക്കാകും. അങ്ങനെയുള്ള മഞ്ഞൾ പൊടി പാലിൽ കലർത്തി കുടിച്ച് നോക്കിയാലോ? ​ഗുണം ഇരട്ടിയാ.....

1 /6

മഞ്ഞളിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള  കുർക്കുമീൻ എന്ന സംയുക്തമുണ്ട്. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.  

2 /6

മഞ്ഞൾ പാൽ കുടിക്കുന്നത് രോ​ഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തെ രോഗാണുക്കളിൽ നിന്ന് സംരക്ഷിക്കുന്നു. ​

3 /6

ദിവസേന മഞ്ഞൾ പാൽ കുടിക്കുന്നത് ദഹനശേഷി വർദ്ധിപ്പിക്കുന്നു. ഇത് വയറുവേദന, ​ഗ്യാസ് തുടങ്ങിയ ദഹന പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.  

4 /6

ചർമസംരക്ഷണത്തിന് മഞ്ഞൾ പാൽ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും മുഖക്കുരു ഇല്ലാതാക്കി മുഖത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.  

5 /6

ദിവസേന മഞ്ഞൾ പാൽ കുടിക്കുന്നത് പേശികളെ ബലപ്പെടുത്താൻ സഹായകരമാണ്. ഇവ ശരീര വേദന കുറയ്ക്കുകയും സന്ധികളുടെ ആരോ​ഗ്യം നിലനിർത്തുകയും ചെയ്യുന്നു.  

6 /6

മാനസിക അവസ്ഥ മെച്ചപ്പെടുത്താൻ മഞ്ഞൾ പാൽ ഉത്തമമാണ്. അതിനോടൊപ്പം ഇവ വൈജ്ഞാനിക പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ശരിയായ ഉറക്കം ലഭിക്കാനും സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola