Tulsi Puja Niyam: ഹിന്ദുമതത്തിൽ ദേവീദേവന്മാരുടെ ആരാധനയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പൂജ ചെയ്യുന്നത്തിലൂടെ മനസ്സിന് സമാധാനം ലഭിക്കുമെന്നാണ് വിശ്വാസം
Tulsi Vastu Tips: പല മരങ്ങളുടെയും ചെടികളുടെയും പ്രാധാന്യം പുരാണങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതിൽ തുളസി, ശമി തുടങ്ങിയ ആരാധിക്കുന്നതും അതിലൂടെ ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുന്നതും ഉൾപ്പെടും
Tulsi Puja Niyam: ഹിന്ദുമതത്തിൽ ദേവീദേവന്മാരുടെ ആരാധനയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പൂജ ചെയ്യുന്നത്തിലൂടെ മനസ്സിന് സമാധാനം ലഭിക്കുമെന്നാണ് വിശ്വാസം.
പല മരങ്ങളുടെയും ചെടികളുടെയും പ്രാധാന്യം പുരാണങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതിൽ തുളസി, ശമി തുടങ്ങിയ ആരാധിക്കുന്നതും അതിലൂടെ ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കുന്നതും ഉൾപ്പെടും.
ഹിന്ദുമതത്തിൽ തുളസിയുടെ ആരാധനയ്ക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. മിക്കവാറും എല്ലാ ഹിന്ദുമത വിശ്വാസികളുടെയും മുറ്റത്ത് ഒരു തുളസി ചെടിയുണ്ടാകും.
തുളസിയെ പൂജിക്കുന്നതിലൂടെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും. എല്ലാ ദിവസവും രാവിലെ സൂര്യോദയ സമയത്ത് തുൾസിക്ക് വെള്ളം അർപ്പിക്കുന്നത് ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കുമെന്നാണ് വിശ്വാസം. എല്ലാ ദിവസവും രാവിലെ ദീപം തെളിയിച്ച് തുളസിയെ പൂജിക്കാറുമുണ്ട്.
എന്നാൽ തുളസി നനയ്ക്കാൻ പാടില്ലാത്ത ചില ദിവസമുണ്ട്, അത് നിങ്ങൾക്കറിയാമോ? ആ ദിവസം തുളസി നനച്ചാൽ നെഗറ്റീവ് എനർജിയുണ്ടാകും
പൊതുവെ രണ്ട് ദിവസങ്ങളിൽ തുളസിക്ക് വെള്ളം അർപ്പിക്കാൻ പാടില്ല എന്നാണ് പറയുന്നത്. അതിൽ ഒന്ന് ആഴ്ചയിലെ ദിവസമായ ഞായറാഴ്ചയാണ്.
എല്ലാ ദിവസവും തുളസിയെ പൂജിക്കുന്നത് വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് പറയുന്നതെങ്കിലും ഈ ദിവസം അരുത്. ഇത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങൾക്ക് ധന നഷ്‌ടത്തിന് ഇടയാക്കും.
ഞായറാഴ്ച തുളസി ദേവി മഹാവിഷ്ണുവിനെ പൂജിച്ചു കൊണ്ട് നിർജ്ജല വ്രതം ആചരിക്കുന്നുവെന്ന് ഒരു ഐതിഹ്യമുണ്ട്. ഇക്കാരണത്താലാണ് ഈ ദിവസം തുളസിക്ക് ജലം അർപ്പിക്കരുത് എന്ന് പറയുന്നത്. ഇങ്ങനെ ചെയ്താൽ തുളസിയുടെ വ്രതം മുറിയും. അതിനാൽ ഞായറാഴ്ച തുളസി ചെടി നനയ്ക്കരുത്.
രണ്ടാമത്തെ ദിനം എന്ന് പറയുന്നത് ഏകാദശി ദിനമാണ്. ഇന്നേ ദിനവും തുളസി നിർജ്ജല വ്രതമായിരിക്കും. അതുകൊണ്ടുതന്നെ നിങ്ങൾ ജലം അർപ്പിക്കുനനത്തിലൂടെ തുളസിയുടെ വ്രതം മുടങ്ങും. അതുകൊണ്ട് അന്നേ ദിവസവും തുളസിക്ക് വെള്ളം അർപ്പിക്കാതിരിക്കുക. ഏകാദശി ദിവസം തുളസിയില നുള്ളുകയുമരുത്.