Carrot Juice: ക്യാരറ്റ് ജ്യൂസ് കുടിക്കാം; ആരോഗ്യം സംരക്ഷിക്കാം

നിരവധി പോഷകഗുണങ്ങളാൽ സമ്പന്നമാണ് ക്യാരറ്റ്. 

നിരവധി പോഷകഗുണങ്ങളാൽ സമ്പന്നമാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസ് പതിവായി കുടിക്കുന്നത് വഴി ഒട്ടനവധി ആരോഗ്യഗുണങ്ങൾ നമുക്ക് ലഭിക്കും.

1 /6

ക്യാരറ്റില്‍ വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. പതിവായി രാവിലെ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.   

2 /6

ക്യാരറ്റിൽ കലോറിയും ഗ്ലൈസമിക് സൂചികയും കുറവാണ്. ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍  സഹായിക്കും.   

3 /6

ഫൈബര്‍ ധാരാളം അടങ്ങിയ ക്യാരറ്റ് ജ്യൂസ് രാവിലെ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും സഹായിക്കും.

4 /6

വിറ്റാമിന്‍ എയും ബീറ്റാ കരോട്ടിനും അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണകരമാണ്.  

5 /6

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ക്യാരറ്റ് ജ്യൂസ് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നു. 

6 /6

ബീറ്റാ കരോട്ടിന്‍ അടങ്ങിയ ക്യാരറ്റ് ജ്യൂസ് പതിവായി കുടിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)  

You May Like

Sponsored by Taboola