ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് സന്തുലിതമാക്കാനും ബീറ്റ്റൂട്ട് ജ്യൂസ് മികച്ചതാണ്.
ബീറ്റ്‌റൂട്ട് ജ്യൂസ് അതിരാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വളരെ ആരോഗ്യ ഗുണങ്ങൾ നൽകും.
അതിരാവിലെ വെറുംവയറ്റിൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
ആർത്തവ വിരാമത്തിന് ശേഷം ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ബീറ്റ്റൂട്ട് ജ്യൂസ് നല്ലതാണ്.
ബീറ്റ്റൂട്ട് ജ്യൂസ് ദഹനം മികച്ചതാക്കാനും കുടലിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.
വിട്ടുമാറാത്ത ക്ഷീണം ഉള്ളവർക്ക് ബീറ്റ്റൂട്ട് ജ്യൂസ് നല്ലതാണ്. ഇത് വിളർച്ച കുറയ്ക്കാനും ഹീമോഗ്ലോബിൻറെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)