കുട്ടികളും യുവാക്കളും മുതിർന്നവരുമെല്ലാം ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ് യാത്രകൾ. തിരക്കുകളിൽ നിന്നെല്ലാം അകന്ന് അൽപ്പ സമയം സമാധാനത്തോടെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും.
Trekking tips in Malayalam: ഒഴിവുവേളകളിൽ യാത്ര ചെയ്യുന്നവരും യാത്രകൾ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയവരുമുണ്ട്. ഇതിൽ കടലും വെള്ളച്ചാട്ടവും മലനിരകളും അങ്ങനെ ഓരോരുത്തരുടെയും ഇഷ്ടങ്ങൾ പലതാണ്.
ഇന്ന് നിരവധിയാളുകളാണ് ദിവസേന ട്രെക്കിംഗിന്റെ മാസ്മരികത ആസ്വദിക്കുന്നത്. എന്നാല്‍ ട്രെക്കിം ചെയ്യാന്‍ പോകുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയങ്കരമായ ഒന്നാണ് ട്രെക്കിംഗ്.
ബാഗ്: ബാഗിൽ അധികം സാധനങ്ങൾ പാക്ക് ചെയ്യരുത് എന്നതാണ് ട്രെക്കിംഗിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം.
വെള്ളം: നിങ്ങൾ ട്രെക്കിംഗിന് പോകുമ്പോൾ കുറഞ്ഞത് ഒരു കുപ്പി വെള്ളമെങ്കിലും കയ്യിൽ കരുതണം.
പ്രഭാതഭക്ഷണം: നിങ്ങളുടെ ശരീരത്തിന് ഊർജ്ജം ആവശ്യമുള്ളതിനാൽ പ്രഭാതഭക്ഷണം കഴിക്കാൻ മറക്കരുത്. എങ്കിൽ മാത്രമേ നിങ്ങൾക്ക് ക്ഷീണമില്ലാതെ ട്രെക്ക് ചെയ്യാൻ കഴിയൂ.
ഒറ്റയ്ക്കുള്ള ട്രെക്കിംഗ്: കഴിവതും ഒരിക്കലും ഒറ്റയ്ക്ക് ട്രെക്ക് ചെയ്യരുത്. ഒരാളെ കൂടെ കൂട്ടുക. കാരണം ട്രെക്കിംഗ് സമയത്ത് മാനസികവും ശാരീരികവുമായി ലഭിക്കുന്ന പിന്തുണയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
മദ്യപിക്കരുത്: ട്രെക്കിങ്ങിന് മുമ്പോ യാത്രയ്ക്കിടയിലോ ഒരിക്കലും മദ്യപിക്കരുത്. മദ്യപിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
ഭക്ഷണം: നിങ്ങൾ ട്രെക്കിംഗിന് പോകുമ്പോൾ ആരോഗ്യകരമായ ഭക്ഷണം കയ്യിൽ കരുതണം.