BAPS Temple Abu Dhabi: അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത (Bochasanwasi Akshar Purushottam Swaminarayan Sanstha - BAPS) ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഫെബ്രുവരി 14ന് വസന്തപഞ്ചമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യും.
ഫെബ്രുവരി 14 ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്കുള്ള തന്റെ ദ്വിദിന സന്ദർശന വേളയിലാണ് പ്രധാനമന്ത്രി മോദി അബുദാബിയിൽ BAPS ക്ഷേത്രം ഉദ്ഘാടനം ചെയ്യുക. 27 ഏക്കർ സ്ഥലത്ത് നിർമ്മിച്ചിരിയ്ക്കുന്ന യുണൈറ്റഡ് അറബ് എമിറേറ്റിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമാണ് ഇത്.
ഫെബ്രുവരി 14 ന് പ്രധാനമന്ത്രി മോദി അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതോടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രമാണ് ലോകത്തിനു മുന്നിൽ തുറക്കപ്പെടുന്നത്.
അബുദാബിയിലെ ഈ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ഈ ക്ഷേത്രത്തില്‍ എല്ലാ മതസ്ഥര്‍ക്കും പ്രവേശനം നല്കുന്നു എന്നതാണ് പ്രധാന പ്രത്യേകത.
പിങ്ക് മണൽക്കല്ലും വെള്ള മാർബിളും ഉപയോഗിച്ചുള്ള ഈ ക്ഷേത്രം പൂര്‍ണമായും ഇന്ത്യന്‍ ശൈലിയിലാണ് നിർമ്മിച്ചിരിയ്ക്കുന്നത്.
മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ കല്ലുകൊണ്ട് നിര്‍മ്മിച്ച ക്ഷേത്രം എന്നതിനുപരി പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എന്ന പ്രത്യേകതയും ബാപ്സ് ഹിന്ദു ക്ഷേത്രത്തിനുണ്ട്.
രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള രണ്ടായിരത്തിലധികം കരകൗശല വിദഗ്ധര്‍ ആണ് ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് പിന്നില്‍...