Bank Vs Post Office Fixed Deposits: ഏതാണ് കൂടുതല്‍ ലാഭകരം? നിക്ഷേപകർ അറിയാന്‍...

Bank Vs Post Office Fixed Deposits: സമീപകാലത്ത് ഓഹരി വിപണിയില്‍ നടക്കുന്ന മാറ്റങ്ങളും വിലക്കയറ്റത്തിന്‍റെ പ്രതിഫലനവും മൂലം ആളുകള്‍ സ്ഥിര നിക്ഷേപങ്ങളിലേയ്ക്ക് തിരിഞ്ഞിരിയ്ക്കുകയാണ്. മുന്‍പ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ കുറവായിരുന്നു എങ്കിലും അടുത്തിടെയായി ഇതിന് മാറ്റം വന്നുതുടങ്ങി.

2022 മെയ് മുതൽ ബാങ്കുകൾ അവരുടെ സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് (Fixed Deposits) നല്‍കിവരുന്ന പലിശ നിരക്കില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. RBI റിപ്പോ നിരക്കില്‍ വരുത്തുന്ന മാറ്റം അനുസരിച്ച് ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലും കാര്യമായ മാറ്റം വരുത്തുന്നുണ്ട്. 

 

1 /4

Bank Vs Post Office Fixed Deposits: ബാങ്ക്  FD Vs പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിങ്ങൾക്ക് പോസ്റ്റ് ഓഫീസിൽ സ്ഥിര നിക്ഷേപമുണ്ടെങ്കിൽ, 1 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.8 ശതമാനവും 2 വർഷത്തെ FDയ്ക്ക് 6.9 ശതമാനവും 3 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7 ശതമാനവും അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനവും പലിശ ലഭിക്കും.

2 /4

നിങ്ങളുടെ പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ ബാങ്കുകള്‍ തിരഞ്ഞെടുക്കുകയാണ് എങ്കില്‍ SBI, HDFC, ICICI എന്നിവ സാധാരണ നിക്ഷേപകർക്ക് 3% മുതൽ 7.1% വരെയും മുതിർന്ന പൗരന്മാർക്ക് 0.5% കൂടുതല്‍ പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.  

3 /4

Bank Vs Post Office Fixed Deposits: മെച്യൂരിറ്റി പിരീഡ്   ബാങ്കിന്‍റെ സ്ഥിരനിക്ഷേപങ്ങളുടെ കാലാവധി 7 ദിവസം മുതൽ 10 വർഷം വരെയാണ്. എന്നാല്‍,  പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍ 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നീ കാലാവധിയില്‍  മെച്യൂർ ആകും.

4 /4

Bank Vs Post Office Fixed Deposits: നികുതി ആനുകൂല്യങ്ങൾ നികുതി ആനുകൂല്യങ്ങളുടെ കാര്യത്തിൽ, രണ്ട് നിക്ഷേപ ഓപ്ഷനുകളും  അതായത്, ബാങ്കും പോസ്റ്റ്‌ ഓഫീസും 1.5 ലക്ഷം രൂപയ്ക്ക്  വരെ നികുതി ഇളവ് നല്‍കുന്നു. 

You May Like

Sponsored by Taboola