Ayurvedic Home Remedies: മഴക്കാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാം... ഈ ആയുർവേദ പ്രതിവിധികൾ മികച്ചത്

കാലാവസ്ഥയിലെ മാറ്റം ആരോഗ്യത്തെ വിവിധ തരത്തിൽ ബാധിക്കും. മഴക്കാലത്ത് ജലദോഷം, പനി തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സമയം പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് പ്രധാനമാണ്.

  • Aug 06, 2024, 14:48 PM IST
1 /5

ഇഞ്ചി ആൻറി ഓക്സിഡൻറ് സമ്പുഷ്ടമാണ്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും വൈറൽ അണുബാധകളെ ചെറുക്കുന്നതിനും സഹായിക്കുന്നു.

2 /5

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധകളെ തടയുകയും ചെയ്യുന്നു.

3 /5

ചുമ, ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നത് തുളസി മികച്ചതാണ്. തുളസിക്ക് നിരവധി ഔഷധ ഗുണങ്ങളുണ്ട്. ഇവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് ഗുണം ചെയ്യുന്നു.

4 /5

ചിറ്റമൃതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് ഡെങ്കിപ്പനി ചികിത്സയ്ക്ക് മികച്ചതാണ്. പനി, മലേറിയ, ഡെങ്കിപ്പനി എന്നിവ ചികിത്സയ്ക്കുന്നതിന് സഹായിക്കുന്ന ആൽക്കലോയ്ഡുകളും ടെർപെനോയ്ഡുകളും ചിറ്റമൃതിൽ അടങ്ങിയിരിക്കുന്നു.

5 /5

വിറ്റാമിൻ എ, ബി, ഇ തുടങ്ങിയ അവശ്യ വിറ്റാമിനുകളാൽ സമ്പന്നമാണ് നെല്ലിക്ക. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola