Shani Vakri 2023: ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടം ഒപ്പം ജോലിയിൽ പുരോഗതിയും!

Saturn Retrograde 2023: ജൂണിൽ ശനി വക്രഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്.  ഇത് എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും 3 രാശിക്കാർക്ക് വളരെയധികം ആനുകൂല്യങ്ങൾ ലഭിക്കും.

Shani Vakri 2023: ജ്യോതിഷത്തിൽ ശനിയെ പ്രധാനവും മഹത്വമുള്ളതുമായ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. മനുഷ്യർക്ക് അവരുടെ കർമ്മങ്ങൾക്കനുസരിച്ചുള്ള ഫലങ്ങൾ നൽകുന്നതിനാൽ ശനിയെ നീതിയുടെ ദൈവമെന്നാണ് പറയുന്നത്. 

1 /4

ശനി വളരെ പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ്. ശനിയ്ക്ക് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറാൻ രണ്ടര വർഷമെടുക്കും. ശനി നിലവിൽ കുംഭ രാശിയിലാണ്. ജൂൺ 17 ന് ഈ രാശിയിൽ ശനി വക്രഗതിയിൽ ചലിക്കും. 139 ദിവസം ഈ അവസ്ഥയിൽ തുടരും. ഇത്തരമൊരു സാഹചര്യത്തിൽ ശനിയുടെ വക്രഗതി ചില രാശിക്കാർക്ക് അശുഭകരമാണെങ്കിൽ ചില രാശിക്കാർക്ക് ശുഭഫലങ്ങളും നൽകും.  ആ രാശികൾ ഏതെന്നറിയാം...  

2 /4

തുലാം (Libra):  തുലാം രാശിയുടെ അധിപനാണ് ശനി.  ഈ   രാശിയുടെ അഞ്ചാം ഭാവത്തിലാണ് ശനി വക്രഗതിയിൽ സഞ്ചരിക്കാൻ പോകുന്നത്.  139 ദിവസാം ഇതേ അവസ്ഥയിൽ തുടരും.  ഇതിലൂടെ നിങ്ങൾക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. സന്താനങ്ങളുടെ ഭാഗത്തു നിന്നും നല്ല വാർത്തകൾ ലഭിക്കും.  പ്രണയ ജീവിതത്തിൽ വിജയം കൈവരിക്കും. സ്വത്ത്, റിയൽ എസ്റ്റേറ്റ് കൂടാതെ ശനിയുമായി  ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച വിജയം ലഭിക്കും. ജോലി ചെയ്യുന്നവർക്കും വൻ പുരോഗതി.  

3 /4

ധനു (Sagittarius):  ഈ രാശിക്കാർക്ക് ശനിയുടെ വക്രഗതി ശക്തമായ നേട്ടങ്ങൾ നൽകും. ശനി ധനു രാശിയുടെ മൂന്നാം ഭാവത്തിൽ സംക്രമിക്കും.  ഈ രാശിയുടെ 12 മത്തെ ഭാവത്തിന്റെ അധിപനാണ് ശനി. ഈ സമയത്ത് ശനി ഇവിടെ ശക്തനാകും. ധനു രാശിക്കാർക്ക് ധൈര്യവും ശക്തിയും വർദ്ധിക്കും. ആത്മവിശ്വാസം വർദ്ധിക്കും. ജോലി ചെയ്യുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കും ധനലാഭം ഉണ്ടാകും.  

4 /4

മിഥുനം (Gemini):  മിഥുന രാശിക്കാർക്ക് ശനിയുടെ വക്രഗതി ശുഭഫലം നൽകും. ശനി ഈ രാശിയിൽ 9-ാം ഭാവത്തിൽ സഞ്ചരിക്കുകയും 139 ദിവസം ഈ രാശിയിൽ തുടരുകയും  ചെയ്യും.  ഇതിലൂടെ മിഥുന രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ, ജോലിയിൽ പുരോഗതി എന്നിവ ലഭിക്കും. നിങ്ങളുടെ പൂർത്തിയാകാത്ത ജോലികൾ പൂർത്തിയാകും. പുതിയ ജോലികൾ തുടങ്ങാൻ നല്ല സമയമായിരിക്കും. പിതാവുമായുള്ള ബന്ധം നല്ലതായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola