Grah Gochar: ഇവരുടെ ഭാ​ഗ്യം തെളിയാൻ പോകുന്നു, തിങ്കളാഴ്ച മുതൽ ഈ രാശിക്കാർക്ക് സമ്പത്ത് വർധിക്കും

Grah Gochar 2022: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. 12 രാശികളെയും ഇവ ശുഭകരമായും അശുഭകരമായും ബാധിക്കും. ​ഗ്രഹങ്ങളുടെ ചലനമനുസരിച്ചാണ് ഒരു വ്യക്തിയുടെ ജാതകം നിശ്ചയിക്കുന്നതെന്നും നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ ഓ​ഗസ്റ്റ് മാസത്തിൽ ​ഗ്രഹങ്ങളുടെ രാശിമാറ്റം സംഭവിക്കുമ്പോൾ ചില രാശിക്കാർക്ക് ഭാ​ഗ്യകാലം ആരംഭിക്കുകയാണ്. ഏതൊക്കെ രാശിക്കാരാണ് അതെന്ന് നോക്കാം...

 

1 /4

മിഥുനം - ഈ രാശിക്കാർക്ക് ആത്മവിശ്വാസം കൂടുതലായിരിക്കും. എന്നാൽ അമിത ആവേശം മാറ്റേണ്ടതുണ്ട്. ജോലി സംബന്ധമായുള്ള അഭിമുഖങ്ങളിൽ ജയം ഉറപ്പ്. സുഹൃത്തിന്റെ പിന്തുണ എപ്പോഴുമുണ്ടാകും. ജോലി സാഹചര്യങ്ങൾ തൃപ്തികരമായിരിക്കും. കുടുംബവുമായി സ്നേഹബന്ധം നിലനിർത്തുക.  

2 /4

കർക്കടകം - കർക്കടകം രാശിക്കാരും ആത്മവിശ്വാസം നിറഞ്ഞവരാണ്. എന്നാൽ കാര്യങ്ങൾ ക്ഷമയോടെ മാത്രം ചെയ്യുക. ബിസിനസ് മെച്ചപ്പെടും. ബിസിനസിൽ നിന്ന് കൂടുതൽ ലാഭമുണ്ടാകും. കരിയർ മാറ്റത്തിനും അവസരമുണ്ട്. കുടുംബത്തിന്റെ പിന്തുണ ഉണ്ടാകും. വിദേശത്ത് പോകാൻ അവസരമുണ്ടായേക്കാം.  

3 /4

കന്നി - ആത്മവിശ്വാസം നിറഞ്ഞ കന്നി രാശിക്കാർക്ക് തൊഴിൽപരമായ പുരോഗതിക്കുള്ള അവസരങ്ങൾ കൂടും. ചില ക്ലേശങ്ങൾ നേരിടേണ്ടി വന്നേക്കാം. വസ്തുവിൽ നിന്ന് പണം ലഭിക്കും. മതപരമായ സ്ഥലത്തേക്ക് യാത്ര ചെയ്യേണ്ടതായി വന്നേക്കാം.   

4 /4

മകരം - മകരം രാശിക്കാർക്ക് ഉന്നത വിദ്യാഭ്യാസത്തിനായി വീട്ടിൽ നിന്നും മാറി നിൽക്കേണ്ടതായി വരാം. ജോലി ചെയ്യുന്നവർക്ക് ഓ​ഗസ്റ്റ് 17 വരെയുള്ള കാലയളവിൽ പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങാനുള്ള സാധ്യതയുമുണ്ട്.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola