Pregnancy Diet: ഗർഭകാലത്ത് ഭക്ഷണക്രമം വളരെ പ്രധാനം; ഫ്രൂട്ട്സ് കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഗർഭകാലത്ത് അമ്മയുടെയും കുഞ്ഞിൻറെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ചില ഭക്ഷണങ്ങൾ കഴിക്കുകയും ചിലത് ഒഴിവാക്കുകയും വേണം.

  • Jul 27, 2024, 21:36 PM IST
1 /6

ഗർഭകാലത്ത് ഭക്ഷണം കൃത്യമായി കഴിക്കേണ്ടത് പ്രധാനമാണ്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കുഞ്ഞിൻറെ വളർച്ചയ്ക്കും പ്രധാനമാണ്.

2 /6

സ്ട്രോബെറി, ആപ്പിൾ തുടങ്ങിയ പഴങ്ങളിൽ ഉയർന്ന തോതിൽ കീഴടനാശിനികൾ ഉണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അതിനാൽ, ഇവ കൃത്യമായി വൃത്തിയാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

3 /6

പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് പ്രസവം അലസിപ്പോകുന്നതിലേക്കും നേരത്തെയുള്ള പ്രസവത്തിലേക്കും നയിക്കും.

4 /6

പപ്പായ പഴുക്കാത്തതോ അർദ്ധപാകമായതോ ആണെങ്കിൽ ഗർഭകാലത്ത് കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു.

5 /6

മുന്തിരിയും തണ്ണിമത്തനും പ്രകൃതിദത്ത പഞ്ചസാരയാൽ സമ്പന്നമാണ്. ഇവയുടെ അമിത ഉപയോഗം ഗർഭകാല പ്രമേഹ സാധ്യത വർധിപ്പിക്കും.

6 /6

ടിന്നിലടച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. കാരണം ഇവയിൽ ഉയർന്ന അളവിൽ പ്രിസർവേറ്റീവുകൾ, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു. ഇവയുടെ ഉപയോഗം അമ്മയുടെയും കുഞ്ഞിൻറെയും ആരോഗ്യത്തിന് ദോഷം ചെയ്യും.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola