April Month Lucky Zodiacs: മാര്‍ച്ച് മാസം അവസാനിക്കാറായി, ഏപ്രില്‍ മാസം പിറക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജ്യോതിഷം അനുസരിച്ച് പ്രധാനപ്പെട്ട ഗ്രഹ സംക്രമണങ്ങള്‍ പ്രവചിയ്ക്കുന്ന മാസമാണ് ഏപ്രില്‍.
വേദ ജ്യോതിഷം അനുസരിച്ച്, മാർച്ച് 31 ന് ശുക്രൻ മീനരാശിയിൽ സംക്രമിക്കും. ഇത് ശുക്രന്റെ ഉന്നതമായ രാശിയാണ്. ഈ കാലയളവിന് ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുണ്ട്.
ശുക്ര സംക്രമണം 2024 (Venus Transit 2024) മാർച്ച് 31 ന് ശുക്രന് മീനം രാശിയില്‍ സംക്രമിക്കുന്നു. ശുക്രന്റെ സംക്രമണം എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തെ ബാധിക്കും. മാർച്ച് 31 ന് വൈകുന്നേരം 4:45 ന് ശുക്രന് കുംഭം രാശിയിൽ നിന്ന് മീനരാശിയിലേക്ക് നീങ്ങും. ഇക്കാരണത്താൽ, ശുക്രൻ സൂര്യനും രാഹുവുമായി ചേര്‍ന്ന് മാളവ്യരാജയോഗം രൂപപ്പെടുന്നു. ഇത് 5 രാശിക്കാര്‍ക്ക് അടിപൊളി ഭാഗ്യം സമ്മാനിക്കുന്നു. ഏപ്രില്‍ മാസത്തില്‍ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം തെളിയും എന്ന് അറിയാം ....
മേടം രാശി (Aries Zodiac Sign) ഏപ്രില്‍ മാസം മേടം രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം സമ്മാനിക്കുന്ന മാസമാണ്. ഈ മാസം രൂപപ്പെടുന്ന മാളവ്യരാജയോഗം മേടം രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങൾ സമ്മാനിക്കും. ഈ രാശിക്കാര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. തൊഴിൽ രംഗത്ത് പുരോഗതിയും അംഗീകാരവും ലഭിക്കും. സ്വന്തം ബിസിനസ് തുടങ്ങാൻ പറ്റിയ സമയമാണ് ഇത്. പ്രണയ ജീവിതം മധുരതരമായിരിയ്ക്കും.
ചിങ്ങം രാശി (Leo Zodiac Sign) ചിങ്ങം രാശിക്കാര്‍ക്കും ഏപ്രില്‍ മാസം വളരെ ശുഭമാണ്. കാരണം മാളവ്യ രാജയോഗത്തിന്റെ രൂപീകരണം എല്ലാ മേഖലകളിലും ഇവര്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കും. ചിങ്ങം രാശിക്കാർക്ക് ഭൗതിക സന്തോഷം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന തർക്കങ്ങൾ അവസാനിക്കും. പെട്ടെന്ന് പണം ലഭിക്കും, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
കന്നി രാശി (Virgo Zodiac Sign) കന്നി രാശിക്കാരുടെ ജീവിതത്തില്‍ ഏപ്രില്‍ മാസത്തിള് പല മാറ്റങ്ങളും കാണുന്നു. സ്വത്തുക്കളിൽ നല്ല വർധനയും വാഹന സുഖവും കൈവരും. ഓഹരികളിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഇപ്പോൾ നടത്തുന്ന നിക്ഷേപം ഭാവിയിൽ ലാഭം കൊണ്ടുവരും. വരുമാനത്തിൽ വർദ്ധനവുണ്ടാകും, അതിനാൽ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മികച്ചതായിരിക്കും. കുടുംബാംഗങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കും.
തുലാം രാശി (Libra Zodiac Sign) തുലാം രാശിക്കാർക്ക് ശുക്രന്റെ സംക്രമണം ശുഭകരമായ ഫലങ്ങൾ നല്‍കും. ജീവിതത്തിൽ ജോലിഭാരം കുറയും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കും. കുടുംബാംഗങ്ങളോടൊപ്പം മതപരമായ യാത്ര പോകാം. ഭൗതിക സുഖങ്ങൾ വർദ്ധിക്കും. അതേസമയം, നിങ്ങൾ സ്വന്തം ബിസിനസ് ചെയ്താൽ, വളർച്ചയ്ക്ക് സാധ്യതയുണ്ട്.
മീനം രാശി (Pisces Zodiac Sign) ശുക്രൻ മീനരാശിയിൽ പ്രവേശിക്കുന്നതോടെ ഏപ്രില്‍ മാസത്തില്‍ മീന രാശിക്കാര്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കും. ഈ സമയത്ത്, ശ്രദ്ധാപൂർവ്വം നടപടികൾ കൈക്കൊള്ളുന്നതാണ് നല്ലത്. മതപരമായ പ്രവർത്തനങ്ങളിൽ ആവേശത്തോടെ പങ്കെടുക്കും. കുടുംബവുമായും സുഹൃത്തുക്കളുമായും ഉള്ള ഹൃദ്യമായ ബന്ധങ്ങളിൽ നിന്നും സന്തോഷത്തിൽ നിന്നും നിങ്ങൾക്ക് പ്രയോജനം ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും, സാമ്പത്തിക സ്ഥിതി ശക്തമാകും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)