കാഞ്ചീപുരം സാരിയിൽ പൊളി ലുക്കിൽ അനുശ്രീ ഒപ്പം ആര്യയും പാർവതിയും

സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം തന്നെ താരങ്ങൾ പരസ്യചിത്രങ്ങളിലും സജീവമായി അഭിനയിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളുടെ വരവോടെ താരങ്ങൾ കുറച്ചുകൂടി തലത്തിൽ ബ്രാൻഡുകളെ പ്രൊമോട്ട് ചെയ്യാൻ ശ്രമിക്കാറുണ്ട്.

1 /8

ഒരു ക്ലോത്തിങ്ങ് ബ്രാൻഡ് ആണെങ്കിലും അത് ഉടുത്തുള്ള ഫോട്ടോഷൂട്ടുകൾ നടത്തി അതിന്റെ ചിത്രങ്ങൾ പങ്കുവെക്കാറാണ് പതിവ്.  

2 /8

നിരവധി മലയാള സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരങ്ങൾ ഇപ്പോഴിതാ കാഞ്ചീവരം എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ കാഞ്ചീപുരം സാരിയുടുത്തുള്ള ചിത്രങ്ങൾ തങ്ങളുടെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. 

3 /8

നടിമാരായ അനുശ്രീ, ആര്യ ബഡായ്, പാർവതി ആർ കൃഷ്ണ എന്നീ താരങ്ങളാണ് ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.  

4 /8

ആര്യയുടെ തിരുവനന്തപുരത്തെ ഷോപ്പായ ആറോയയിൽ ഈ പട്ടുസാരികൾ ലഭ്യമാണെന്ന് പോസ്റ്റിൽ എഴുതിയിട്ടുമുണ്ട്. 

5 /8

പട്ടുസാരി ഉടുത്ത ഫോട്ടോയിൽ മൂവരും അതി സുന്ദരിമാരും അഴകികളുമായി തോന്നുന്നുണ്ടെന്ന് ആരാധകരും അഭിപ്രായപ്പെടുന്നുണ്ട്. മൂന്ന് പേരും മൂന്ന് തരത്തിലുള്ള കളറിലും ഡിസൈനിലുമുള്ള സാരി ധരിച്ചാണ് ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്നത്.  

6 /8

വിക്രം വിജിതയും പിങ്കി വിശാലുമാണ് താരങ്ങൾക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. മെറാൾഡ ജൂവൽസിന്റെ ആഭരണങ്ങളാണ് ധരിച്ചിരിക്കുന്നത്.   

7 /8

ശബരിനാഥ് കെയാണ് ഫോട്ടോഷൂട്ടിന്റെ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. പ്ലാൻ ബി ആക്ഷൻസിന്റെ ജിബിൻ ആർട്ടിസ്റ്റാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. 

8 /8

ആര്യയുടെ മേപ്പടിയാനും അനുശ്രീയുടെ 12-ത് മാനുമാണ് അവസാനം ഇറങ്ങിയ സിനിമകൾ.

You May Like

Sponsored by Taboola