Anti Anxiety Food: ഉത്കണ്ഠ കുറയ്ക്കാം... ഈ ഭക്ഷണങ്ങൾ കഴിച്ചാൽ

സമീകൃതാഹാരം കഴിക്കുക, ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക എന്നിവയാണ് ഉത്കണ്ഠ ഒഴിവാക്കുന്നതിന് പിന്തുടരേണ്ട ഭക്ഷണശീലങ്ങൾ.

  • Sep 26, 2023, 09:07 AM IST

കഫീൻ, മധുരമുള്ള ഭക്ഷണങ്ങൾ, മദ്യം എന്നിവ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം, അവ ചില വ്യക്തികളിൽ ഉത്കണ്ഠയുടെ ലക്ഷണങ്ങൾ വർധിപ്പിക്കും.

1 /6

തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യകരമായ ഗട്ട് മൈക്രോബയോമിനെ പിന്തുണയ്ക്കുന്നു. പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉത്കണ്ഠ നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും.

2 /6

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഒരു സംയുക്തമാണിത്. ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും ലക്ഷണങ്ങൾ കുറയ്ക്കാൻ ഇത് സഹായിക്കും.

3 /6

ബദാം, വാൽനട്ട്, കശുവണ്ടി തുടങ്ങിയ നട്‌സുകളിൽ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഉത്കണ്ഠ കുറയ്ക്കുന്നതിന് സഹായിക്കും.

4 /6

ഇലക്കറികളിൽ മഗ്നീഷ്യം കൂടുതലാണ്. മഗ്നീഷ്യത്തിന്റെ അഭാവം വർധിച്ച ഉത്കണ്ഠയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

5 /6

സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. ഈ ആരോഗ്യകരമായ കൊഴുപ്പുകൾ ഉത്കണ്ഠ കുറയ്ക്കുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

6 /6

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദത്തെ ചെറുക്കാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കും.

You May Like

Sponsored by Taboola