Anti Ageing Foods: വര്‍ദ്ധിക്കുന്ന പ്രായം ശരീരത്തില്‍ പ്രകടമാവുന്നത് ആര്‍ക്കുംതന്നെ ഇഷ്ടമുള്ള കാര്യമല്ല. പ്രായം വെറും നമ്പര്‍ മാത്രമായി കരുതാനാണ് ഏവരും ഇഷ്ടപ്പെടുന്നത്. എന്നാല്‍, നമുക്കറിയാം വര്‍ഷങ്ങള്‍ കടന്നുപോകുന്തോറും നമ്മുടെ ശരീരം പ്രായം പ്രകടമാക്കിത്തുടങ്ങും.
നിങ്ങളുടെ ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടെങ്കിൽ, അത് ആദ്യം പ്രതിഫലിയ്ക്കുക നിങ്ങളുടെ ചര്‍മ്മത്തിലാണ്. അതായത്, നിങ്ങളുടെ വര്‍ദ്ധിക്കുന്ന പ്രായം ആദ്യം പ്രകടമാവുന്നത് ചര്‍മ്മത്തിലാണ് എന്ന് സാരം. എന്നാല്‍ ചര്‍മ്മത്തിന്‍റെ ഭംഗി പുറമേ നല്‍കുന്ന ക്രീമുകള്‍ കൊണ്ടോ മറ്റ് പരിപാലനം കൊണ്ടോ സാധ്യമല്ല. ചര്‍മ്മത്തിന്‍റെ സൗന്ദര്യം നിലനിര്‍ത്താന്‍ ശരിയായ ഭക്ഷണക്രമം അനിവാര്യമാണ്. അതായത് ചില പ്രത്യേക ആഹാരപദാര്‍ത്ഥങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍, വാര്‍ദ്ധക്യത്തോട് പറയാം ഗുഡ് ബൈ...!!
നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 6 Anti Ageing Foods എന്തൊക്കെയെന്ന് അറിയാം...
ശുദ്ധമായ ഒലിവ് എണ്ണ അതി ശുദ്ധമായ ഒലിവ് എണ്ണ ഭൂമിയിലെ ഏറ്റവും പോഷകഗുണമുള്ള എണ്ണയായി കണക്കാക്കപ്പെടുന്നു. ഒലിവ് എണ്ണ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കൊഴുപ്പുകളുടെയും ആന്‍റിഓക്‌സിഡന്‍റുകളുടെയും കലവറയാണ്. ഒലിവ് ഓയിൽ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ നല്ല ഉറവിടമാണ്. ഇത് ചര്‍മ്മത്തിന് ഏറെ ഗുണകരമാണ്. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നത് തടയാന്‍ ഒലിവ് എണ്ണ ഒരു പരിധിവരെ സഹായകമാണ്. ഭക്ഷണക്രമത്തില്‍ ഒലിവ് ഓയില്‍ ഉള്‍പ്പെടുത്തുന്നത് മാറാരോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിയ്ക്കുന്നു
ഗ്രീൻ ടീ ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമാണ് ഗ്രീന്‍ ടീ. ആരോഗ്യമുള്ള ചർമ്മത്തിന് ഗ്രീന്‍ ടീ ഉത്തമമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ ആന്‍റിഓക്‌സിഡന്‍റുകളുടെ അളവ് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഗ്രീൻ ടീ ഉപയോഗിക്കാം. ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആന്‍റിഓക്‌സിഡന്‍റുകൾ ഗ്രീൻ ടീയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീയുടെ ചർമ്മ സംബന്ധമായ ഗുണങ്ങൾ വളരെ വലുതാണ്. നിങ്ങൾ പ്രതിദിനം മൂന്ന് കപ്പ് ഗ്രീൻ ടീ വരെ കുടിയ്ക്കുകയാണ് എങ്കില്‍ കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കാനും അവയുടെ ആയുസ് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഗ്രീൻ ടീ ബാഗുകൾ ചർമ്മത്തിന് ഉത്തമമാണ്.
ഡാര്‍ക്ക് ചോക്കലേറ്റ് ചോക്കലേറ്റ് ഇഷ്ടപ്പെടാത്തവരായി ആരാണ് ഉള്ളത്? ചോക്കലേറ്റിന്‍റെ മധുരവും ചെറിയ കയ്പ്പും നിറഞ്ഞ രുചി എല്ലാവർക്കും ഇഷ്ടമാണ്. എന്നാല്‍, നിങ്ങള്‍ക്കറിയുമോ ഡാർക്ക് ചോക്ലേറ്റിൽ ബെറികളേക്കാൾ കൂടുതൽ ആന്‍റിഓക്‌സിഡന്‍റുകൾ അടങ്ങിയിട്ടുണ്ട്. പരിമിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഡാർക്ക് ചോക്ലേറ്റില്‍ കോക്കോഫ്ലേവനോളുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തിന് സംരക്ഷണം നല്‍കും. ഡാര്‍ക്ക് ചോക്കലേറ്റ് ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ചർമ്മത്തെ സംരക്ഷിക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു.
പരിപ്പ് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ പരിപ്പ് അല്ലെങ്കില്‍ വിത്തുകൾ ഉൾപ്പെടുത്തുന്നത് വളരെ പ്രധാനമാണ്. വിത്തുകളിൽ പ്രോട്ടീനുകൾ, വിറ്റാമിൻ ഇ, അവശ്യ എണ്ണകൾ, ധാതുക്കൾ, ആന്‍റിഓക്‌സിഡന്‍റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ബദാം, വാൽനട്ട് എന്നിവയിൽ വിറ്റാമിൻ ഇ ധാരാളമായി കാണപ്പെടുന്നു. ഇത് സൂര്യന്‍റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. വിറ്റാമിൻ ഇ ചർമ്മത്തെ ശക്തിപ്പെടുത്തുക മാത്രമല്ല അതിന് തിളക്കം നൽകുകയും ചെയ്യുന്നു. വിത്തുകൾ കഴിയ്ക്കുന്നതിലൂടെ തലച്ചോറിന്‍റെ പ്രവർത്തനങ്ങൾ ശക്തമാവുകയും മനസ് സജീവമാവുകയും ചെയ്യും. ഇവ ഉഇതിലൂടെ ശരീരം സജീവമായി തുടരുകയും അലസത ഇല്ലാതാവുകയും ചെയ്യുന്നു.
കൊഴുപ്പുള്ള മത്സ്യം സാൽമൺ, അയല, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്‍റെ തിളക്കം നിലനിർത്താൻ ഒമേഗ 3 ഫാറ്റി ആസിഡുകൾ വളരെ പ്രധാനമാണ്. ഈ ഫാറ്റി ആസിഡ് ചർമ്മത്തെ ശക്തിപ്പെടുത്തുകയും വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കിവി കിവി പതിവായി കഴിക്കുന്നത് ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളില്‍ നിന്നും മോചനം ലഭിക്കാന്‍ സഹായകമാണ്. നാരങ്ങ, ഓറഞ്ച് എന്നിവയെക്കാൾ ഏകദേശം ഇരട്ടി അളവില്‍ വിറ്റാമിൻ സി കിവിയിൽ കാണപ്പെടുന്നു. വിറ്റാമിൻ സി വളരെ ശക്തമായ ആന്‍റിഓക്‌സിഡന്‍റാണ്, ഇത് ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.