Anikha Surendran: കുട്ടിക്കുപ്പായത്തിൽ കിടിലം ലുക്കിൽ അനിഖ സുരേന്ദ്രൻ

ജയറാം നായകനായ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ബാലതാരമാണ് അനിഖ സുരേന്ദ്രൻ. കഴിഞ്ഞ 11 വർഷത്തോളമായി അനിഖ സിനിമയിൽ ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചു. 

1 /9

മലയാളത്തിന് പുറമേ തമിഴിലും അനിഖ ബാല താരമായി അഭിനയിച്ചിട്ടുണ്ട്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും അനിഖ നേടിയിട്ടുണ്ട്.

2 /9

തമിഴിൽ ബാലതാരമായി അഭിനയിച്ചതോടെ തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി താരം മാറി. അതിന് കാരണം തമിഴ് സൂപ്പർസ്റ്റാർ അജിത്തിന്റെ മകളായിട്ടായിരുന്നു അനിഖ അഭിനയിച്ചത്.  

3 /9

ഒരു സിനിമയിൽ അല്ല അജിത്തിന്റെ മകളായി രണ്ട് സിനിമകളിൽ അഭിനയിക്കാൻ അനിഖയ്ക്ക് ഭാഗ്യം ലഭിച്ചു. മമ്മൂട്ടിക്ക് ഒപ്പം ഭാസ്കർ ദി റാസ്‌ക്കലിലും മകളായി ദി ഗ്രേറ്റ് ഫാദറിലും താരം അഭിനയിച്ചു.

4 /9

അനിഖയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുണ്ട്. കൂടുതലും തമിഴ് ആരാധകരാണ് ഉള്ളത്. 

5 /9

സോഷ്യൽ മീഡിയകളിൽ ധാരാളം ഫോട്ടോഷൂട്ടുകളാണ് അനിഖ ചെയ്തിട്ടുള്ളത്. പലപ്പോഴും അത് വൈറലാവുകയും ചെയ്യാറുണ്ട്. ഇടയ്ക്ക് ചില ഓൺലൈൻ സദാചാരവാദികളും ആങ്ങളമാരും അനിഖയ്ക്ക് മോശം കമന്റുകൾ ഇടാറുണ്ടെങ്കിൽ താരം അതൊന്നും മൈൻഡ് ചെയ്യാറില്ല!

6 /9

യാമി എന്ന ഫോട്ടോഗ്രാഫർ എടുത്ത ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട് ഇപ്പോൾ.   

7 /9

നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. ബിച്ചി സ്കൂൾ ഗേൾ വൈബ്‌സ് എന്നായിരുന്നു അനിഖ ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ.

8 /9

 സാംസൺ ലെയ് ആണ് ഹെയർ ആൻഡ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഫാഷൻ ഡിസൈനറായ പാർവതിയാണ് സ്റ്റൈലിംഗ് കോസ്റ്റിയൂം ഡിസൈനിങ്ങും ചെയ്തിരിക്കുന്നത്.

9 /9

You May Like

Sponsored by Taboola