Anikha Surendran: വെറൈറ്റി ഫോട്ടോഷൂട്ടുമായി അനിഖ സുരേന്ദ്രൻ, ചിത്രങ്ങൾ കാണാം

ബാലതാരമായി തിളങ്ങി അനിഖ സുരേന്ദ്രന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു

മെഴുകുതിരി കന്യക’ എന്ന തീമിലാണ് മഹാദേവൻ തമ്പി ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഡാർക്ക് ഷെയ്ഡിൽ ഒരു ഹൊറർ ടച്ച് നൽകിയാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. 

1 /7

വെറൈറ്റി ഫോട്ടോഷൂട്ടുകൾ എടുക്കുന്ന കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന ഒരു ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി.   

2 /7

സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പി ഇപ്പോഴിതാ പുതിയ ഒരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ്. നിരവധി സിനിമകളിൽ ബാലതാരമായി തിളങ്ങി അനിഖ സുരേന്ദ്രനാണ് ഈ ഫോട്ടോഷൂട്ടിൽ തിളങ്ങിയിരിക്കുന്നത്

3 /7

‘മെഴുകുതിരി കന്യക’ എന്ന തീമിലാണ് മഹാദേവൻ തമ്പി ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഡാർക്ക് ഷെയ്ഡിൽ ഒരു ഹൊറർ ടച്ച് നൽകിയാണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ചുറ്റിനും മെഴുകി തിരികൾ കത്തിച്ചു വെക്കുകയും അതുപോലെ അനിഖയുടെ തലയിലും ഒരു കൈയുടെ തോളിലും മെഴുകുതിരി കൊണ്ട് ഒരു ഡിസൈൻ പോലെ ചെയ്തിട്ടുമുണ്ട്  

4 /7

തലയിലേത് ഒരു മെഴുകുതിരി കിരീടം പോലെയാണ് തോന്നിക്കുന്നത്. ബ്ലാക്ക് നിറത്തിലെ വസ്ത്രം കൂടിയായപ്പോൾ ഒരു ഡ്രാക്കുള മോഡൽ പോലെ ഒരു കിടിലം ലുക്കിലാണ് അനിഖ എത്തിയിരിക്കുന്നത് ഒപ്പം അതിമനോഹരമായ മഹാദേവൻ തമ്പിയുടെ ക്ലിക്കുകൾ കൂടിയായപ്പോൾ ഒന്നാതരം ഫോട്ടോസാണ് ആരാധകർക്ക് കാണാൻ സാധിച്ചത്.

5 /7

ഫോട്ടോഷൂട്ടിന്റെ വീഡിയോ മഹാദേവൻ തമ്പി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

6 /7

ഇതിന് മുമ്പ് ഇങ്ങനെയൊന്ന് കണ്ടിട്ടില്ലായെന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. 

7 /7

മഹാദേവൻ തമ്പിയുടെ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ഇതിന് മുമ്പും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്. അനിഖയുടെത് തന്നെ നിരവധി ഫോട്ടോഷൂട്ടുകളാണ് മഹാദേവൻ തമ്പി ചെയ്തിട്ടുളളത്.

You May Like

Sponsored by Taboola