Andrea Jeremiah: മാലിദ്വീപിൽ അവധി ആഘോഷിച്ച് ആൻഡ്രിയ ജെർമിയ

ഫഹദ് ഫാസിൽ നായകനായ ക്യാമറമാൻ രാജീവ് രവി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ അന്നയും റസൂലിലും നായികയായി അരങ്ങേറി മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ താരമാണ് നടി ആൻഡ്രിയ ജെർമിയ. 

1 /6

തമിഴ് സിനിമകളിൽ നിറഞ്ഞ് നിൽക്കുന്ന ആൻഡ്രിയയുടെ ആദ്യ സിനിമ പച്ചക്കിളി മുത്തുച്ചരം ആണ്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്  

2 /6

കമൽഹാസന്റെ വിശ്വരൂപത്തിൽ അഭിനയിച്ച ശേഷം തെന്നിന്ത്യയിൽ ഒട്ടാകെ ശ്രദ്ധനേടിയ ആൻഡ്രിയ മലയാളത്തിൽ അന്നയും റസൂലും കൂടാതെ ലണ്ടൻ ബ്രിഡ്ജ്, ലോഹം, തോപ്പിൽ ജോപ്പൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 

3 /6

അന്നയും റസൂലും ഇറങ്ങിയ സമയത്ത് ഫഹദുമായി പ്രണയത്തിൽ ആണെന്ന് ചില ഗോസിപ്പുകൾ ആ സമയത്ത് ഇറങ്ങിയിരുന്നു.

4 /6

എന്നാൽ താരം ഇത് നിഷേധിച്ചിരുന്നു. തമിഴിൽ ഏകദേശം ഏഴോളം സിനിമകളിൽ ആൻഡ്രിയ അഭിനയിക്കുന്നതിൽ ഷൂട്ടിംഗ് പൂർത്തിയായതും നടക്കുന്നതുമായിട്ടുണ്ട്. 

5 /6

ഇതിൽ ചിലത് റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ഷൂട്ടിംഗ് തിരക്കുകൾക്ക്‌ ഇടവേള ഇട്ടുകൊണ്ട് തെന്നിന്ത്യൻ നടിമാരുടെ ഇഷ്ട വിനോദസഞ്ചാര മേഖലയായ മാലിദ്വീപിൽ എത്തിയിരിക്കുകയാണ് ആൻഡ്രിയ.

6 /6

ഓഗസ്റ്റ് 20-നാണ് ആൻഡ്രിയ മാലിദ്വീപിലേക്ക് യാത്ര തിരിച്ചത്. ഇപ്പോഴും മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങളാണ് ആൻഡ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.  ബിക്കിനിയും സ്വിം സ്യുട്ട് വസ്ത്രങ്ങളും ധരിച്ചുള്ള ആൻഡ്രിയയുടെ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു മൽസ്യകന്യകയെ പോലെയുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ  

You May Like

Sponsored by Taboola