Amitabh Bachchan Birthday: 81-ാം ജന്മദിനത്തിൽ പ്രായത്തെ വെല്ലുവിളിക്കുന്ന സ്റ്റൈലിഷ് ലുക്കില്‍ അമിതാഭ് ബച്ചൻ, ചിത്രങ്ങള്‍ വൈറല്‍


Amitabh Bachchan Birthday: മഹാനായകന്‍ അമിതാഭ് ബച്ചൻ ഇന്ന് തന്‍റെ 81-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.  

ജന്മദിനത്തിന്‍റെ തലേന്ന്, മുംബൈയിലെ തന്‍റെ വസതിയായ ജൽസയ്ക്ക് പുറത്ത് തടിച്ചുബ് കൂടിയ ആരാധകരെ അദ്ദേഹം അഭിവാദ്യം ചെയ്തു.

1 /6

തനിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ എത്തിയ ആരാധകരെ അഭിവാദ്യം ചെയ്യുന്ന അമിതാഭ് ബച്ചന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്..  

2 /6

81 വയസ്സ് തികയുന്ന അമിതാഭ് ബച്ചന്‍ തന്‍റെ ബംഗ്ലാവിന് സ്റ്റൈലിഷ് ബോംബർ ജാക്കറ്റിലാണ് എത്തിയത്. 

3 /6

പിറന്നാളിന് തലേന്ന് അമിതാഭ് ബച്ചൻ തന്‍റെ ആരാധകർക്ക് രാത്രി വൈകി ഒരു സർപ്രൈസ് നൽകി, അവര്‍ക്കായി വീടിന് വെളിയില്‍ എത്തിയ അദ്ദേഹം കൈവീശി അഭിവാദ്യം ചെയ്തു

4 /6

81-ാം പിറന്നാൾ ദിനത്തിൽ തന്‍റെ വീടിന് പുറത്ത് തടിച്ചുകൂടിയ ആരാധകർക്ക് നന്ദി പറഞ്ഞ് അമിതാഭ് ബച്ചൻ.

5 /6

മെഗാസ്റ്റാർ അമിതാഭ് ബച്ചന്‍റെ ജനപ്രീതിയുടെ വ്യാപ്തിയാണ്  തടിച്ചുകൂടിയ ജനക്കൂട്ടം. അമിതാഭ് ബച്ചൻ വളരെ കാഷ്വൽ ആയി വസ്ത്രം ധരിച്ച് ജൽസയ്ക്ക് മുന്‍പില്‍ തന്‍റെ ആരാധകരെ കാണുവാന്‍ എത്തി

6 /6

ചിത്രങ്ങളില്‍ അമിതാഭ് ബച്ചൻ തന്‍റെ 81-ാം ജന്മദിനത്തിന്‍റെ തലേന്ന് തികച്ചും ആരോഗ്യവാനും സന്തോഷവാനുമായി കാണപ്പെട്ടു.   

You May Like

Sponsored by Taboola