Shani Gochar 2023: ശശ്-ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Saturn in Aquarius 2023: കർമ്മങ്ങൾക്ക് കൃത്യമായ ഫലം നൽകുന്ന ശനി ഇപ്പോൾ കുംഭ രാശിയിലൂടെ സഞ്ചരിക്കുകയാണ്. ശനി ഇപ്പോൾ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ശനി കൃപയാൽ ഡബിൾ രാജയോഗം സൃഷ്ടിക്കുകയാണ്. ഇത് ചിർക്ക് വലിയ രീതിയിൽ ഗുണം ചെയ്യും.

Raja Yoga Astrology: നീതി ദാതാവെന്നറിയപ്പെടുന്ന ശനിയുടെ ചലനം ജ്യോതിഷത്തിൽ വളരെ പ്രധാനമാണ്. ശനിയുടെ രാശിമാറ്റം മുതൽ ഉദയ-അസ്തമയം, വക്രി നേർരേഖയിലൂടെയുള്ള ചലനം എന്നിവ  മനുഷ്യ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.

1 /6

നീതി ദാതാവെന്നറിയപ്പെടുന്ന ശനിയുടെ ചലനം ജ്യോതിഷത്തിൽ വളരെ പ്രധാനമാണ്. ശനിയുടെ രാശിമാറ്റം മുതൽ ഉദയ-അസ്തമയം, വക്രി നേർരേഖയിലൂടെയുള്ള ചലനം എന്നിവ  മനുഷ്യ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ശനി ഇപ്പോൾ കുംഭ രാശിയിൽ പിന്നോക്കാവസ്ഥയിലാണ്. അതിലൂടെ  ത്രികോണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.

2 /6

ശനി നവംബറിൽ നേർരേഖയിലൂടെ സഞ്ചരിക്കാൻ തുടങ്ങും അതിലൂടെ ശശ് രാജയോഗം രൂപപ്പെടും. ജ്യോതിഷത്തിൽ ഈ രണ്ടു രാജയോഗവും വളരെ ശുഭകരമാണ്. ഈ രണ്ട് യോഗങ്ങളുടെയും ഫലം ഈ  വർഷം അവസാനം വരെ നിലനിൽക്കും. ഇത് മൂലം 4 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. 

3 /6

തുലാം (Libra):  ശനി സൃഷ്ടിക്കുന്ന രണ്ട് രാജയോഗവും  തുലാം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും.  ഈ കാലയളവിൽ ഇവർക്ക് സാമ്പത്തിക പുരോഗതിയുണ്ടാകും, പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങളെ കൂടുതൽ  ശക്തിപ്പെടുത്തും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും സ്ഥലം മാറ്റത്തിനും അവസരമുണ്ടാകും, ഇതിലൂടെ ആകസ്മികമായ സാമ്പത്തിക നേട്ടങ്ങൾ, ആത്മവിശ്വാസം എന്നിവ വർദ്ധിക്കും.

4 /6

കുംഭം (Aquarius):  കുംഭം രാശിക്കാർക്ക് ത്രികോണ-ശശ് രാജയോഗം ഒരു വരദാനമായിരിക്കും.  ഈ സമയത്ത് ഈ രാശിക്കാർക്ക് ശനിയുടെ അനുഗ്രഹമുണ്ടായിരിക്കും.  തൊഴിലിലും ബിസിനസിലും സാമ്പത്തിക പുരോഗതിയുണ്ടാകും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. ഒരു യാത്ര പോകാനുള്ള സാധ്യതയുണ്ട്,  സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.

5 /6

ഇടവം (Taurus):  ഇടവ രാശിക്കാർക്ക് ത്രികോണ, ശശ്  രാജയോഗം അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരും. ഈ കാലയളവിൽ ഇവർക്ക് ലാഭം നേടാനുള്ള അവസരമുണ്ടാകും, തൊഴിലിലും ബിസിനസിലും സാമ്പത്തിക പുരോഗതിയുണ്ടാകും. ഏറെ നാളായി ഒരു ജോലിക്കായി കാത്തിരിക്കുന്നവർക്ക് ലഭിക്കും.

6 /6

ചിങ്ങം (Leo):  ശനി കൃപയാൽ ശശ് ത്രികോണ രാജയോഗത്തിന്റെ അനുകൂല ഫലങ്ങൾ ചിങ്ങം രാശിക്കാർക്കും ഉണ്ടാകും. ഈ കാലയളവിൽ ഈ ആളുകൾക്ക് ഭൗതിക സുഖസൗകര്യങ്ങൾ വർദ്ധിക്കും. വീടും വാഹനവും വാങ്ങാൻ അവസരമുണ്ടാകും. നിയമ നടപടികളിൽ വിജയം ഉണ്ടാകും. ജോലിയിൽ പ്രമോഷൻ ലഭിക്കും,  കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ ബന്ധങ്ങൾ മാധുര്യമുള്ളതായിരിക്കും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola