Health Benefits of Paneer: അമ്പോ ഇത്രയും ഗുണങ്ങളോ! അറിയാം പനീറിന്റെ ആരോഗ്യ ഗുണങ്ങൾ

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പാലുല്പന്നങ്ങിൽ പ്രധാനപ്പെട്ട ഒന്നാണ് പനീർ.

സോഫ്ട് പനീർ, ഹാർഡ് പനീർ എന്നിങ്ങനെ രണ്ടുതരം പനീറാണുള്ളത്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പാലുല്പന്നങ്ങിൽ പ്രധാനിയാണിവ. പനീർ കഴിക്കുന്നതിലൂടെ ലഭിക്കുന്ന ചില ആരോഗ്യഗുണങ്ങൾ പരിചയപ്പെട്ടാലോ...

1 /7

പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ള പനീറിൽ കാർബോഹൈട്രേറ്റ് കുറവാണ്. അതു കൊണ്ട് തന്നെ വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് പനീർ നല്ലതാണ് .  

2 /7

എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് പനീറിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവ സഹായിക്കുന്നു. ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെയും സന്ധിരോഗങ്ങളെയും തടയുന്നു.  

3 /7

സ്ട്രെസും ഉത്കണ്ഠയും കുറയ്ക്കാൻ പനീർ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.   

4 /7

പനീർ വളരെ പെട്ടെന്ന് ഊർജം പ്രദാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ കഠിനവ്യായാമത്തിൽ ഏർപ്പെടുന്ന കായികതാരങ്ങൾക്ക് വ്യായാമത്തിനുശേഷം കഴിക്കാവുന്നതാണ്.  

5 /7

വിറ്റാമിൻ ഡിയാൽ സമ്പന്നമാണ് പനീർ. പല്ലിലുണ്ടാകുന്ന പോടിൽ നിന്നും രക്ഷനേടാൻ ഇവ സഹായിക്കും.  

6 /7

മോണരോഗങ്ങളെയും പല്ലിനുണ്ടാകുന്ന അസുഖങ്ങളെയും പ്രതിരോധിക്കാൻ പനീറിൽ അടങ്ങിയിട്ടുള്ള മിനറൽസ് സഹായിക്കുന്നു.   

7 /7

വിറ്റാമിൻ ബി12 അഭാവമുള്ളവർക്ക് പനീർ ​ഗുണകരമാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola