വൈകുന്നേരങ്ങളിൽ പുതിന ചായ പതിവാക്കിക്കോ, നേട്ടങ്ങൾ നിരവധിയാണ്.
ഭക്ഷണത്തിന് രുചിയും സുഗന്ധവും നൽകാൻ മാത്രമല്ല, ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യാനും പുതിന ഇലയെ വെല്ലാൻ മറ്റാരുമില്ല. വൈകുന്നേരങ്ങളിൽ പുതിന ചായ പതിവാക്കിക്കോ, നേട്ടങ്ങൾ നിരവധിയാണ്.
പുതിനയുടെ സുഗന്ധം വളരെ ശാന്തമാണ്, ഇത് സമ്മർദ്ദത്തെ മറികടക്കാൻ ഏറെ സഹായകമാണ്. അരോമാതെറാപ്പി പോലുള്ള ചികിത്സകൾക്ക് ഇവ ഉപയോഗിക്കാറുണ്ട്.
ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ പുതിന ചായ ഏറെ നല്ലതാണ്. കൂടാതെ വയറിലെ വീക്കം തടയാനും ഇവ ഗുണകരം.
പുതിനയിലയിൽ ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിനുകളായ സി, ഡി, ഇ, എ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു.
പുതിനയിലയിൽ ഉയർന്ന അളവിൽ സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് മുഖക്കുരുവിനെയും പാടുകളെയും ഫലപ്രദമായി നേരിടാൻ ഉത്തമം.
പുതിന ഇലകളിൽ അടങ്ങിയിട്ടുള്ള റോസ്മാരിനിക് ആസിഡ് എന്ന ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഘടകങ്ങളും അലർജി, ആസ്ത്മ പോലുള്ള പ്രശ്നങ്ങൾ തടയുന്നു.
പുതിനയിലയിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ വായിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും വായ്‌നാറ്റം തടയുകയും ചെയ്യും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)