Custard Apple: സീതപ്പഴം നിസ്സാരക്കാരനല്ല! അറിയാമോ ഈ അത്ഭുത ഗുണങ്ങൾ

സീതപ്പഴം നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്.

നമ്മുടെ നാട്ടിൻപുറങ്ങളിലും ചുറ്റുപാടുകളിലും സുലഭമായി ലഭിക്കുന്ന ഒരു പഴവ‍​ർ​ഗമാണ് സീതപ്പഴം. രുചിയിൽ മാത്രമല്ല, ​ഗുണങ്ങളിലും ഇവ മുന്നിലാണ്. സീതപ്പഴത്തിന്റെ ചില ആരോ​ഗ്യ​ഗുണങ്ങളിതാ...

1 /7

സീതപ്പഴത്തിൽ കലോറി കുറവാണ്.  ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 

2 /7

നാരുകളും വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഈ സീതപ്പഴം പ്രതിരോധശേഷി വർധിപ്പിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.   

3 /7

ഹൃദയത്തിന്റെയും കണ്ണിന്റെയും ആരോഗ്യത്തിനും സീതപ്പഴം ഗുണകരമാണ്.   

4 /7

വിറ്റാമിൻ ബി 6 ന്റെ മികച്ച ഉറവിടം കൂടിയാണ് സീതപ്പഴം. മാനസികാവസ്ഥ മികച്ചതാക്കി ഇവ സഹായിക്കുന്നു. 

5 /7

സീതപ്പഴം കഴിക്കുന്നത് ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളെയും നേർത്ത വരകളേയും പാടുകളെയും കുറയ്ക്കുന്നതിന് സഹായിക്കുന്നു.   

6 /7

ഈ പഴത്തിലെ ഫ്ലേവനോയ്ഡ് സംയുക്തങ്ങളായ കാറ്റെച്ചിൻ, എപികാടെക്കിൻ എന്നിവ കാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു.   

7 /7

ഗ്ലൈസെമിക് സൂചിക കുറഞ്ഞ സീതപ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola