Amla Benefits: വിട്ടുമാറാത്ത ചുമയും ജലദോഷവും ഇനി പഴങ്കഥ; പതിവായി നെല്ലിക്ക കഴിക്കാം, പലതുണ്ട് ഗുണം!

നെല്ലിക്കയിൽ പോഷകങ്ങളും ഔഷധ ഗുണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു.

ധാരാളം പോഷകങ്ങളാലും ഔഷധ ഗുണങ്ങളാലും സമ്പന്നമാണ് നെല്ലിക്ക. പതിവായി നെല്ലിക്ക കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ അനവധിയാണ്. 

1 /7

നെല്ലിക്കയിലെ ക്രോമിയം എന്ന ഘടകം  പ്രമേഹരോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമപ്പെടുത്താൻ സഹായിക്കുന്നു. 

2 /7

തലച്ചോറിന്റെ പ്രവർത്തനവും ഓർമശക്തിയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്.   

3 /7

നെല്ലിക്കയിൽ ആന്റിഓക്സിഡന്റായ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ കേടുപാടുകൾ കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.   

4 /7

നെല്ലിക്കയുടെ ഇലകൾ അരച്ച് തലയിൽ പുരട്ടുന്നത് താരൻ, നരച്ച മുടി എന്നിവ തടയാൻ സഹായിക്കുന്നു.   

5 /7

നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുവാൻ സഹായിക്കുന്നു. അതിലൂടെ ശരീരഭാരം കുറയ്ക്കാം.  

6 /7

നെല്ലിക്കയിലെ ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങൾ വെളുത്ത രക്താണുക്കളുടെ എണ്ണം വ‍ർധിപ്പിക്കുകയും  രോഗപ്രതിരോധ ശേഷി കൂട്ടുകയും ചെയ്യുന്നു.

7 /7

മലബന്ധം, അസിഡിറ്റി, അള്‍സര്‍ എന്നിവയ്ക്ക് പരിഹാരമാണ് നെല്ലിക്ക. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola