ബോളിവുഡ് താരം ആലിയ ഭട്ട് തന്റെ വരാനിരിക്കുന്ന ബോളിവുഡ് ചിത്രമായ 'ഗംഗുഭായ് കത്തിയവാഡി'യുടെ പ്രൊമോഷന് തിരക്കിലാണ്. അടുത്തിടെ ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവന്നിരുന്നു.
കാമാത്തിപുര മാഫിയ ക്വീന്‍ ആയി സഞ്ജയ് ലീലാ ബന്‍സാലി ചിത്രം 'ഗംഗുഭായ് കത്തിയവാഡി'യില്‍ തകര്‍പ്പന്‍ പ്രകടനമാണ് ആലിയ നടത്തുന്നത്.
ശരീരഭാഷയിലും വാക്കിലും നോക്കിലുമെല്ലാം കരുത്തും അധികാരവും പ്രതിനിധീകരിക്കുന്ന ഗംഗുഭായിയായി ആലിയയുടെ പ്രകടനം ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു.
ചിത്രത്തില്‍ മുംബൈയിലെ കാമാത്തിപുര ഭരിക്കുന്ന മാഫിയാ ക്വീനിന് 'ഗംഗുഭായിയെയാണ് ആലിയ അവതരിപ്പിക്കുന്നത്. ഹുസൈന് സെയ്ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഗംഗുഭായ് കത്തിയവാഡിയുടെ പ്രമോഷന് ഇവന്റില്‍ ആലിയ തന്റെ ഉള്ളിലെ റെട്രോ രാജ്ഞിയെ പുറത്തെടുത്തു.
ദീപിക പദുകോണ്‍ നായികയായി നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ച ശേഷമാണ് സഞ്ജയ് ലീലാ ബന്‍സാലി ആലിയയെ മുഖ്യ കഥാപാത്രമാക്കി ഈ ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ആലിയ ഇത്ര ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അനുയോജ്യയാണോ എന്ന രീതിയിലായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.