Ajayante Randam Moshanam: അജയന്റെ രണ്ടാം മോഷണത്തിന്റെ ചിത്രീകരണം പൂർത്തിയായി- ചിത്രങ്ങൾ പങ്കുവച്ച് ടൊവിനോ

'അജയന്‍റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. 110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂൾ അവസാനിക്കുകയാണ്. ഒരു ഇതിഹാസ അനുഭവമാണ് അവസാനിക്കുന്നതെന്ന് ടൊവിനോ തോമസ്.

  • Mar 04, 2023, 14:25 PM IST
1 /6

ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'.

2 /6

നവാഗതനായ ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

3 /6

മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

4 /6

മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തിൽ എത്തുന്നത്.

5 /6

1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും.

6 /6

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ് എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

You May Like

Sponsored by Taboola